Web Desk

കൊച്ചി:

February 12, 2021, 9:18 pm

കൊച്ചിയുടെ കലാവൈവിധ്യം വിളിച്ചോതുന്നതാണ് ശ്രീജയുടെ ചിത്രങ്ങൾ: പ്രഫ കെ വി തോമസ്

Janayugom Online

കൊച്ചിയുടെ കലാവൈവിധ്യം വിളിച്ചോതുന്നതാണ് കടൽ കക്കകളിലും തൂവലുകളിലും വരച്ചിട്ടുള്ള ശ്രീജയുടെ വ്യത്യസ്ഥമായ കലാസൃഷ്ടികളെന്ന് മുൻ കേന്ദ്ര മന്ത്രി പ്രഫ കെ വി തോമസ് പറഞ്ഞു. ശ്രീജ വിജയകുമാറിൻ്റെ (ശ്രീജ കളപ്പുരയ്ക്കൽ) “കാക്കോത്തി ” ചിപ്പികളിലെ കൗതുക കാഴ്ചകൾ എന്ന ചിത്രപ്രദർശനം ഫോർട്ട് കൊച്ചി ഡേവിഡ് ഹാൾ ഗ്യാലറിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിക്ക് പരമ്പരാഗതമായ ഒരു കലാ ചരിത്രമുണ്ട്. പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും ഡച്ചുകാരും വിവിധ സമൂഹങ്ങളും കൊച്ചിയുടെ കലാ പാരമ്പര്യത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ശ്രീജയുടെ കലാരൂപങ്ങൾ
കൊച്ചിയുടെ വൈവിധ്യങ്ങളാണ് വിളിച്ചോതുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി സംഭാവന ചെയ്ത വിവിധ വിഭവങ്ങളിലാണ് പ്രകൃതിയെ തന്നെ പകർത്തിയിട്ടുള്ളത് എന്നതും പുതിയ ദൃശ്യാനുഭവമാണെന്നും ഇന്ത്യയിൽ ആദ്യമായിട്ടാണ് കടൽ കക്കകളിൽ ഇത്രയും മനോഹരമായ ചിത്രങ്ങൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തകൻ ഷാജി ഇടപ്പള്ളി ലോഗോയുടെ പ്രകാശനം നിർവഹിച്ചു. കൗൺസിലർ അഡ്വ ആൻറണി കുരീത്തറ അദ്ധ്യക്ഷത വഹിച്ചു. ഗ്യാലറി മാനേജർ ബിനു കോശി,ശ്രീജ വിജയകുമാർ, കോർഡിനേറ്റർ പ്രദീപ് മേനോൻ എന്നിവർ സംസാരിച്ചു.

ENGLISH SUMMARY: Sree­ja’s paint­ings evoke the artis­tic diver­si­ty of Kochi: Prof. KV Thomas

YOU MAY ALSO LIKE THIS VIDEO