20 April 2024, Saturday

ലങ്കയിലെ ഇന്ത്യൻ വികസന പദ്ധതികളുടെ സ്ഥിതിഗതികൾ വിലയിരുത്തും

Janayugom Webdesk
ന്യൂഡല്‍ഹി
October 4, 2021 12:34 pm

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗലയുടെ ശ്ലീലങ്കന്‍ സന്ദര്‍ശനം പുരോഗമിക്കുന്നു. കോവിഡ് 19ന് ശേഷമുള്ള സാമ്പത്തിക സുരക്ഷ വീണ്ടെടുക്കുന്നതിന് ശ്രീലങ്കയെ സഹായിക്കുന്നതും, ഇന്ത്യൻ വികസന പദ്ധതികളുടെ സ്ഥിതിഗതികൾ വിലയിരുത്തലും, വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗല ഞായറാഴ്ച ആരംഭിച്ച സന്ദർശനത്തിലെ അജണ്ടയിലെ രണ്ട് പ്രധാന വിഷയങ്ങളാണ്. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും ലങ്കയിലെ ഇന്ത്യൻ പദ്ധതികളുടെ നടത്തിപ്പ് മന്ദഗതിയിലാകുന്നതിന്റെ കാരണവും ആരായും.
ഒക്ടോബർ 2‑ന് ആരംഭിച്ച നാലു ദിവസത്തെ സന്ദർശനത്തിൽ, ഇന്ത്യ നടത്തുന്ന എല്ലാ അടിസ്ഥാന സൗകര്യ പദ്ധതികളും ശൃംഗ്ല പരിശോധിക്കുകയും അവയുടെ കാലതാമസത്തിനുള്ള കാരണങ്ങൾ വിലയിരുത്തുകയും ചെയ്യും. ചൈനീസ് സർക്കാർ സംഘടിപ്പിക്കുന്ന പദ്ധതികൾ അതിവേഗം പുരോഗമിക്കുമ്പോൾ ചൈനയോടുള്ള രാജപക്സെ ഭരണകൂടത്തിന്റെ ചായ്‍വ് ഇന്ത്യൻ പദ്ധതികളുടെ സുതാര്യമായ നടത്തിപ്പിനെ ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ശ്രീലങ്കയുടെ ചൈനാ ബന്ധം ഇന്ത്യക്ക് വലിയ ഭീഷണിയായി മാറാനുള്ള സാധ്യത മുന്നിൽകണ്ടാണ് ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനായാണ് ശ്രിംഗ്ലയുടെ സന്ദർശനംകൊണ്ട് ലക്ഷ്യമിടുന്നത്. 

Eng­lish sum­ma­ry; Sree­lan­ka by vis­it Harsh­vard­han shringla
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.