വിവാഹത്തിനു മുമ്പ് പപ്പയോട് ആ കാര്യം പറയണം; ആഗ്രഹം വെളിപ്പെടുത്തി ശ്രീലക്ഷ്മി ശ്രീകുമാർ

Web Desk
Posted on November 16, 2019, 6:03 pm

അവതാരക, നടി എന്ന നിലയിലൊക്കെ തിളങ്ങിയ താരമാണ് ശ്രീലക്ഷ്മി. അതിനേക്കാളുപരി ശ്രീലക്ഷ്മി കൂടുതൽ പ്രിയങ്കരി ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകൾ എന്ന നിലയിലാണ്. വർഷങ്ങൾക്ക് മുമ്പ് അപകടത്തിൽപ്പെട്ട് ഇപ്പോഴും ചികിത്സയിൽ കഴിയുന്ന ജഗതി പഴയതുപോലെ സിനിമയിൽ സജീവമാവണമെന്ന് പ്രാർഥിക്കാത്തവരായി ആരും ഉണ്ടാകില്ല. ജഗതിയോടുള്ള സ്നേഹം അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകർ കാണിക്കാറുണ്ട്, ജഗതിയുടെയും അവരുടെ കുടുംമ്പാഗംങ്ങളുടെയും സുഖവിവരങ്ങൾ അറിയാൻ ശ്രമിക്കാറുമുണ്ട്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ് ശ്രീലക്ഷ്മിയുടെ വിവാഹം. അതേക്കുറിച്ചുള്ള വാർത്തകൾ നമ്മൾ അറിഞ്ഞിട്ടും ഉണ്ടാകും. എന്നാൽ ശ്രീലക്ഷ്മിയുടെ മറ്റൊരു ആഗ്രഹമാണ് ഇപ്പോൾ ശ്രീലക്ഷ്മി തന്നെ തുറന്ന് പറഞ്ഞിരിക്കുന്നത്.

ജിജിൻ ജഹാംഗീർ എന്ന കൊമേഴ്ഷ്യൽ പൈലറ്റാണ് വരൻ. എറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അയൽക്കാരായിരുന്ന ജിജിനും ശ്രീലക്ഷ്മിയും സുഹൃത്തുക്കളാകുന്നത്. ഇരുവരുടെയും അമ്മമാരാണ് ആദ്യം പരിചയപ്പെടുന്നതും കൂട്ടുകാരാകുന്നതും. പതിയെ ശ്രീലക്ഷ്മിയും ജിജിനും സുഹൃത്തുക്കളായി. വൈകാതെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. അഞ്ച് വർഷം ആരെയുമറിയിക്കാതെ പ്രണയിച്ചു. തുടർന്ന് വീട്ടുകാരോട് പറയുകയും ചെറിയ എതിർപ്പുകൾക്ക് ശേഷം വിവാഹത്തിന് അവർ സമ്മതിക്കുയും ആയിരുന്നു.

‘വിവാഹത്തിന് മുമ്പ് ഇനി പപ്പയുടെ അനുഗ്രഹം വാങ്ങണം. പപ്പയുടെ ആഗ്രഹം പോലെ മോള് ഒരു നല്ല വീട്ടിലേയ്ക്ക് പടികയറി ചെല്ലുന്നുണ്ടെന്ന് ആ ചെവിയിൽ പറയണം. പപ്പയും അമ്മയും തന്ന സൗഹൃദവും സ്നേഹവുമാണ് എന്നെ ഇവിടം വരെ എത്തിച്ചത്’-ശ്രീലക്ഷ്മി പറഞ്ഞു.