Friday
24 May 2019

ദിലീപിനെ ആ കേസ് കെട്ടിച്ചമച്ചതായിരുന്നു: ശ്രീനിവാസന്‍

By: Web Desk | Tuesday 7 May 2019 10:37 AM IST


നടി ആക്രമണക്കേസില്‍ ദിലീപിന് പിന്തുണ നല്‍കി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ശ്രീനിവാസന്‍. ‘ഞാന്‍ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചെലവാക്കില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. പുതിയ ചിത്രമായ ‘കുട്ടിമാമ’യുടെ പ്രചാരണാര്‍ഥം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ്, ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
ഡബ്ല്യുസിസിക്ക് (വിമന്‍ ഇന്‍ സിനിമാ കലക്ടീവ്) എതിരെയും ശ്രീനിവാസന്‍ തുറന്നടിച്ചു. തുല്യവേതനമെന്ന ആവശ്യവും സിനിമാംഗത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ച വിമര്‍ശനങ്ങളെ ശ്രീനിവാസന്‍ തള്ളി.

ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.
സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല, അവിടെ സ്ത്രീകളും പുരുഷരും തുല്യരാണ്. പ്രതിഫലം നിര്‍ണയിക്കുന്നത് താരങ്ങളുടെ–വിപണിമൂല്യമാണെന്നും ശ്രീനിവാസന്‍ കബട്ടിച്ചേര്‍ത്തു. നയന്‍താരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.