29 March 2024, Friday

Related news

March 28, 2024
March 26, 2024
March 21, 2024
March 14, 2024
March 14, 2024
March 14, 2024
March 14, 2024
March 9, 2024
February 21, 2024
February 17, 2024

ശ്രീനിവാസൻ കേന്ദ്രകഥാപാത്രമാകുന്ന ലൂയിസ്; ചിത്രീകരണം ആരംഭിച്ചു

Janayugom Webdesk
March 9, 2022 2:27 pm

ഇതു വരെ പ്രേക്ഷകർ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷവുമായി ശ്രീനിവാസൻ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൂയിസ്’. കോട്ടുപള്ളിൽ പ്രൊഡക്ഷൻസിൻ്റ ബാനറിൽ ടി. ടി. എബ്രഹാം കോട്ടുപള്ളിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ കഥയും, സംവിധാനവും ഷാബു ഉസ്മാൻ കോന്നിയാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നടത്തുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലായി ‘ലൂയിസി‘ൻ്റെ ചിത്രീകരണം നടക്കുന്നത്. ശക്തമായ കഥാപാത്രവുമായെത്തുന്ന ശ്രീനിവാസനും വേറിട്ട രീതിയിൽ കഥ പറയുന്ന ചിത്രത്തിന്റെ രീതിയും പ്രേക്ഷകന് പുത്തനൊരു അനുഭവമായിരിക്കും നൽകുക.

ശ്രീനിവാസനെ കൂടാതെ സായ്കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, ഡോ.റൂണി, അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ലെന, സ്മിനു സിജോ, നിയവർഗ്ഗീസ്, മീനാക്ഷി, ആസ്റ്റിൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം: മനു ഗോപാൽ, ക്യാമറ: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്റ്റ്, ഗാനരചന: മനു മൻജിത്ത്, ആലാപനം: നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ: മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ആർട്ട്: സജി മുണ്ടയാട്, മേക്കപ്പ്: പട്ടണം ഷാ, വസ്ത്രാലങ്കാരം: രവി കുമാരപുരം, ത്രിൽസ്: ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ: ഹസ്മീർ അരോമ, ഫിനാൻസ് കൺട്രോളർ: മനു വകയാർ, കോറിയോഗ്രാഫി: ജയ്, സ്റ്റിൽ: ശാലു പ്രകാശ്, പി.ആർ.ഒ: അയ്മനം സാജൻ, പി. ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Eng­lish Summary:Sreenivasan new film shoot­ing started
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.