Web Desk

കൊച്ചി

June 21, 2020, 11:53 am

2023 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിയും; ശ്രീശാന്ത്

Janayugom Online

ശ്രീശാന്തിന് ഐപിഎൽ ഒത്തുകളി വിവാദത്തെ തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് സെപ്റ്റംബറിൽ അവസാനിക്കും. താരത്തെ കഴിഞ്ഞ ദിവസം കേരള ക്രിക്കറ്റ് അസോസിയേഷൻ രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീശാന്ത് ഇന്ത്യൻ ടീമിൽ കളിയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ചത്. 2023 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിയുമെന്ന വിശ്വാസം തനിക്ക് ഉണ്ടെന്ന് ശ്രീശാന്ത് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Sreesanth's life-ban reduced to seven years | Newsmobile

‘എന്റെ സ്വപ്നങ്ങൾ പലപ്പോഴും യാർഥർഥ്യമാകാൻ ഇടയില്ലാത്തതായി തോന്നിയേക്കാം . എന്നാൽ അസാദ്യമായ ലക്ഷ്യങ്ങൾ മുന്നിൽ ഇല്ലങ്കിൽ നമ്മൾ ഒരു ശരാശരിക്കാരനായി പോവും. വിവാദക്കാലത്ത് നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ട്. ആത്മഹത്യാ ചെയുന്നതിനെപ്പറ്റിയും ആലോജിചിച്ചിട്ടുണ്ട് എന്നാൽ എല്ലാ സമയത്തും എന്റെ കുടുംബം എല്ലാ തരത്തിലുള്ള പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു. 2023 ലോകകപ്പ് കളിക്കാൻ കഴിയുമെന്ന വിശ്വാസവും എനിക്ക് ഉണ്ട് ’ ശ്രീശാന്ത് പറഞ്ഞു.

Sri Lanka beat Australia by four wickets in third ODI - The National

ഇന്ത്യക്കായി 23 ടെസ്റ്റും 57ഏകദിനങ്ങളും 10 ട്വന്റി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. 2007ൽ ഇന്ത്യ പ്രഥമ ട്വന്റി20 ലോകകപ്പ് നേടിയ ടീമിലും ‚2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ശ്രീശാന്ത് ഉണ്ടായിരുന്നു.

Eng­lish sum­ma­ry: Sreesanth on his World­cup hopes

You may also like this video: