സൗരവ് ഗാംഗുലി കനിഞ്ഞാല്‍ സജീവ ക്രിക്കറ്റിലേക്ക് ശ്രീശാന്ത് തിരിച്ചെത്തും

Web Desk

ചെന്നൈ

Posted on July 01, 2020, 3:41 pm

ഏഴു വര്‍ഷത്തെ വിലക്ക് ഓഗസ്റ്റില്‍ അവസാനിക്കുന്നതോടെ കൂടുതല്‍ മത്സരപരിചയം ലഭിക്കാനുള്ള എല്ലാ അവസരവും വിനിയോഗിക്കാനാണു ലക്ഷ്യമെന്ന് ശ്രീശാന്ത് പറഞ്ഞു. ചെന്നൈയില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ സീനിയര്‍ ഡിവിഷന്‍ ലീഗില്‍ കളിക്കുന്നതടക്കമുള്ള ഓഫറുകള്‍ ഉണ്ട്.കേരളത്തിനായി രഞ്ജി കളിക്കും മുന്‍പു പരമാവധി മത്സരങ്ങള്‍ കളിക്കണം.

രണ്ടു സ്ഥലത്തു ലീഗ് കളിക്കാനുള്ള ആനുകൂല്യത്തിനായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അനുമതി തേടും. മുന്‍പു ചെന്നൈ ലീഗില്‍ ഗ്ലോബ് ട്രോട്ടേഴ്‌സിനായി കളിച്ചിട്ടുള്ള ശ്രീ കൂട്ടിച്ചേര്‍ത്തു.ജ്യേഷ്ഠ സഹോദരനെപ്പോലെ കരുതുന്ന ടിനു യോഹന്നാനാണു കേരള ടീം കോച്ചെന്നത് സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹം മിക്കപ്പോഴും നെറ്റ്‌സില്‍ പരിശീലനം വന്നു കാണാറുണ്ട്.

ഫാസ്റ്റ് ബോളര്‍തന്നെ പരിശീലകനാകുന്നത് അനുഗ്രഹമാണ്. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജും കെസിഎ ഭാരവാഹികളും ക്രിക്കറ്റ് ഡയറക്ടര്‍ രമേഷുമെല്ലാം മിക്കപ്പോഴും വിളിക്കാറുണ്ട്. മുന്‍ ഇന്ത്യന്‍ ട്രെയിനറായ രാംജി ശ്രീനിവാസന്‍ തനിക്ക് ഫിറ്റ്‌നസ് മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

Eng­lish sum­ma­ry; The return of sreesanth

You may also like this video;