Web Desk

തിരുവനന്തപുരം

February 12, 2021, 7:51 pm

ഐപിഎല്‍ താരലേല പട്ടികയില്‍ നിന്ന് പുറത്ത്; കാത്തിരിക്കാന്‍ ഒരുക്കമെന്ന് ശ്രീശാന്ത്

Janayugom Online

ഐപിഎല്‍ താരലേലത്തില്‍ അന്തിമപട്ടികയില്‍ നിന്ന് പുറത്തായതിന് പിന്നാലെ പ്രതികരണവുമായി എസ് ശ്രീശാന്ത് രംഗത്ത്.
ലേല പട്ടികയില്‍ ഇടംനേടാനാകാഞ്ഞതില്‍ പരാതിയോ നിരാശയോ ഇല്ലെന്ന് ശ്രീശാന്ത് പറഞ്ഞു. എട്ടു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കളിക്കളത്തിലേക്ക് തിരികെ എത്തിയത്. ഇനിയും അവസരങ്ങളെത്തുമെന്നും കാത്തിരിക്കാന്‍ ഒരുക്കമാണെന്നും ശ്രീശാന്ത് പറഞ്ഞു.

ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 1114 താരങ്ങളുടെ പട്ടിക 292ലേക്ക് ചുരുക്കിയപ്പോഴാണ് ശ്രീശാന്ത് പുറത്തായത്. 75 ലക്ഷം രൂപ അടിസ്ഥാന വില ഇട്ടായിരുന്നു ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിലക്കിന് ശേഷം 38-ാം വയസില്‍ കേരള ടീമിലൂടെ ശ്രീശാന്ത് തിരിച്ചെത്തിയിരുന്നു. സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിന് പിന്നാലെ വിജയ് ഹസാരേ ഏകദിന ട്രോഫിക്കുള്ള കേരള ടീമിലും താരം ഇടംപിടിച്ചിട്ടുണ്ട്. അതേസമയം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ അന്തിമ പട്ടികയില്‍ ഇടം നേടി. സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, എംഡി നിധീഷ്, കരുണ്‍ നായര്‍, വിഷ്ണു വിനോദ് എന്നീ മലയാളികള്‍ പട്ടികയില്‍ ഇടം നേടി. 

ENGLISH SUMMARY:Sreesanth says he is ready to wait in paly ipl
You may also like this video