Tuesday
19 Feb 2019

ശ്രീശാന്തിനെ തീഹാര്‍ ജയിലില്‍ അടച്ചത് പീഡനശ്രമം തകര്‍ത്തതിന്‍റെ പ്രതികാരം

By: Web Desk | Tuesday 9 October 2018 4:29 PM IST

കേരളത്തിന്റെ അഭിമാനമായി വളരെ ചെറുപ്പത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായി മുന്‍നിര കളിക്കാരുടെ ഇടയിലേക്ക് കയറിച്ചെന്ന ശ്രീശാന്ത് ഒരു സുപ്രഭാതത്തില്‍ ആരുമല്ലാതായി. പലതരം കേസുകളാണ് ശ്രീശാന്തിന്റെ മേല്‍ കെട്ടിച്ചമച്ച് തീഹാര്‍ ജയിലില്‍ അടച്ചത്. ജയിലില്‍ വച്ചുതന്നെ ശ്രീശാന്തിനെ അപായപ്പെടുത്തി ഇല്ലാതാക്കാന്‍ ശ്രമം നടന്നതായും ഇനിയും പുറത്തുവരാത്ത രഹസ്യങ്ങളില്‍ ഒന്നാണ്.

എന്താണ് ശ്രീശാന്തിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട കുറ്റം? ക്രിക്കറ്റ് അഴിമതിയാണോ? മറ്റുതരത്തില്‍ വ്യക്തിജീവിതത്തില്‍ പിടിക്കപ്പെട്ട സംഭവമോ? ഇതൊന്നുമല്ലെന്നാണ് പുറംലോകം ചര്‍ച്ചചെയ്യുന്നത്. സത്യം പറയേണ്ടത് ശ്രീശാന്താണ്. 2012ല്‍ നടന്ന ഒരു സംഭവം വളര്‍ന്നുവളര്‍ന്നാണ് ശ്രീശാന്തിനെ തീഹാര്‍ ജയില്‍ ജീവിതത്തിലേക്ക് എത്തിച്ചതുപോലും.

സെലിബ്രറ്റി ക്രിക്കറ്റ് മത്സരശേഷം നടന്ന വിരുന്നു സല്‍ക്കാരത്തില്‍ വച്ചാണ് സിനിമാനടി പ്രിയാമണിക്ക് നേരെ പീഡനശ്രമം നടന്നത്. ക്രിക്കറ്റ് ടീമിലെ സ്വാധീനമുള്ള ഒരാള്‍ മദ്യപിച്ചു ലക്കുകെട്ടാണുപോലും പ്രിയാമണിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ആ സമയത്ത് ക്രിക്കറ്റ്താരം ശ്രീശാന്ത് സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് പ്രിയാമണി രക്ഷപെട്ടത്.

കൊച്ചിയില്‍ കേരള സ്‌ട്രൈക്കേഴ്‌സും മുംബൈ ഹീറോസും തമ്മിലുള്ള മത്സരത്തിനുശേഷം നടന്ന വിരുന്നു സല്‍ക്കാരത്തിലാണ് സംഭവം ഉണ്ടായത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. വിരുന്നു തീര്‍ന്ന് പുലര്‍ച്ചെ നാല് മണിയോടെ പ്രിയാമണി മുറിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മദ്യപിച്ചു ലക്കുകെട്ട താരം പ്രിയാമണിയെ തടഞ്ഞുനിര്‍ത്തുകയും കയറിപ്പിടിക്കുകയും ചെയ്തുവത്രെ. ഇത് കണ്ട ശ്രീശാന്ത് സമയോചിതമായി ഇടപെടുകയും സംഭവം വഷളാകാതെ നിയന്ത്രിക്കുകയുമായിരുന്നു. ശ്രീശാന്ത് താരത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ട സമയത്ത് പ്രിയാമണി രക്ഷപ്പെടുകയായിരുന്നു. താന്‍ ആഗ്രഹിച്ചത് തട്ടിത്തെറിപ്പിച്ച ശ്രീശാന്തിനോടയാള്‍ക്ക് പകയേറി എന്നാണ് പറയപ്പെടുന്നത്. അന്നത്തെ സംഭവം മനസില്‍ സൂക്ഷിച്ച താരം ശ്രീശാന്തിനെ ജീവിതകാലം മുഴുവന്‍ ജയിലഴിക്കുള്ളില്‍ കിടത്താന്‍ അവസരം തേടി നടന്നു. അങ്ങനെയാണ് 2013ല്‍ ശ്രീശാന്തിനെ കള്ളക്കേസില്‍ കുടുക്കി തിഹാര്‍ ജയിലില്‍ അടയ്ക്കാന്‍ താരവുമായി ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചത്. അതാകുമ്പോള്‍ ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിക്കുകയും ചെയ്യും. ഒരു വെടിക്ക് രണ്ട് പക്ഷി.

ഈ സംഭവം ശ്രീശാന്ത് പുറത്തുപറഞ്ഞതായി അറിവില്ല. എന്തായാലും ഈ രീതിയിലും വാര്‍ത്തകള്‍ പരന്നിരുന്നു. ഇപ്പോഴും ഈ വാര്‍ത്തയ്ക്ക് തന്നെയാണ് പ്രമുഖസ്ഥാനം.
ഒന്നും തുറന്നു പറയാതിരുന്നിട്ടും ഇന്ത്യന്‍ ടീമില്‍ ഒരിക്കല്‍ക്കൂടി കയറിപ്പറ്റാന്‍ ശ്രീശാന്തിന് കഴിഞ്ഞില്ല. തന്റെ ക്രിക്കറ്റ്ഭാവി നശിച്ചെന്ന് മനസിലാക്കിയതോടെയാണ് ശ്രീശാന്ത് സിനിമാരംഗത്തേക്ക് ചുവടുമാറ്റാന്‍ കാരണം.

Related News