Janayugom Online
Srilankan supreme court

പാര്‍ലമെന്‍റ് പിരിച്ചുവിട്ട തീരുമാനം ശ്രീലങ്കന്‍ സുപ്രീംകോടതി റദ്ദാക്കി

Web Desk
Posted on November 13, 2018, 6:30 pm

കൊളംബൊ: ശ്രീലങ്കന്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ തീരുമാനം ശ്രീലങ്കന്‍ സുപ്രീംകോടതി റദ്ദാക്കി.

ശ്രീലങ്കന്‍ പ്രധാനമന്ത്രി റണില്‍ വിക്രമസിങയെ ഒക്ടോബര്‍ 26 നു പുറത്താക്കി മുന്‍ പ്രസിഡണ്ട് മഹീന്ദ്ര രജപക്സെയെ പ്രധാനമന്ത്രിയാക്കിയതിനെ തുടര്‍ന്നാണ് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. നൂറു കണക്കിനു സായുധ പൊലിസിന്‍റെയും കമാന്‍ഡോകളുടെയും സംരക്ഷയിലായിരുന്നു ചീഫ് ജസ്റ്റിസ് നളിന്‍ പെരേരയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബ‍ഞ്ചിന്‍റെ വിധി.