Web Desk

June 08, 2021, 2:44 pm

ശ്രീലങ്കന്‍ പര്യടനം: ഇന്ത്യന്‍ ടീമിനെ 15ന് പ്രഖ്യാപിച്ചേക്കും

Janayugom Online

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ജൂലൈ 13 ന് തുടങ്ങും. മൂന്ന് വീതം ഏകദിന, ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയില്‍ കാണുക. 25 വരെയാണ് മത്സരങ്ങള്‍. ഇന്ത്യന്‍ ടീമിനെ ഈ മാസം പതിനഞ്ചിന് പ്രഖ്യാപിക്കാനാണ് സാധ്യത. ഇന്ത്യയുടെ ഒന്നാം നിര ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര കളിക്കുന്നതിനാല്‍ യുവനിരയാകും ശ്രീലങ്കയിലേക്ക് പോകുക. എന്നാല്‍ ഇത്തവണ ശിഖര്‍ ധവാന്‍ ആയിരിക്കും ടീമിനെ നയിക്കാന്‍ സാധ്യത. ഹര്‍ദിക് പാണ്ഡ്യക്കും പരിക്ക് മാറി തിരിച്ചെത്തുന്ന ശ്രേയസ് അയ്യര്‍ക്കും ചിലപ്പോള്‍ നറുക്ക് വീഴാം. ജൂലൈ 13, 16, 18 തീയതികളില്‍ ഏകദിന മത്സരങ്ങള്‍, പിന്നാലെ 21, 23, 25 തീയതികളില്‍ ട്വന്റി 20 പോരാട്ടം എന്നിങ്ങനെയാണ് മത്സരക്രമം ഉള്‍പ്പെടുത്തി.

ENGLISH SUMMARY:Sri Lan­ka tour: The Indi­an team may be announced on the 15th
You may also like this video