19 April 2024, Friday

Related news

April 17, 2024
April 13, 2024
April 13, 2024
April 3, 2024
March 22, 2024
March 18, 2024
February 11, 2024
January 30, 2024
January 16, 2024
January 1, 2024

ടി20 ലോകകപ്പിനിടെ പീ ഡനം: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

Janayugom Webdesk
സി​ഡ്നി
November 6, 2022 3:42 pm

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ ശ്രീ​ല​ങ്കന്‍ ക്രിക്കറ്റ് താരം അറസ്റ്റിലായി. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീ​മി​ലെ ബാ​റ്റ​ർ ധ​നു​ഷ്ക ഗു​ണ​തി​ല​ക​യെയാണ് പീ​ഡ​ന​ക്കേ​സി​ൽ സി​ഡ്നി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. സി​ഡ്നി സ്വ​ദേ​ശി​യാ​യ യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ സ​സ​ക്സ് തെ​രു​വി​ലെ ഹോ​ട്ട​ലി​ൽ നി​ന്ന് ഗു​ണ​തി​ല​ക​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ൺ​ലൈ​ൻ ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ ബു​ധ​നാ​ഴ്ച റോ​സ് ബേ ​മേ​ഖ​ല​യി​ൽ വ​ച്ച് ലൈം​ഗി​കാ​ത്രി​ക​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി താ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടുത്തതായി പൊലീസ് പറഞ്ഞു. സം​ഭ​വ​ത്തി​ൽ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ൽകിയിട്ടി​ല്ല. ലോ​ക​ക​പ്പി​ൽ നി​ന്ന് സെ​മി കാ​ണാ​തെ പു​റ​ത്താ​യ ടീം ​ഞാ​യ​റാ​ഴ്ച ല​ങ്ക​യി​ലേ​ക്ക് മടങ്ങിയിരുന്നു.

Eng­lish Sum­ma­ry: Sri Lankan crick­eter arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.