Web Desk

തിരുവനന്തപുരം

December 29, 2020, 1:49 pm

അഭിനന്ദനങ്ങൾ…! തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് ആശംസകളുമായി ശ്രീലങ്കൻ മന്ത്രി

Janayugom Online

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി ശ്രീലങ്കൻ യുവജന ക്ഷേമ മന്ത്രി നമൾ രാജ്പക്സെ. ട്വിറ്ററിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ആര്യയുടെ വിജയം കൂടുതൽ യുവജനങ്ങൾക്ക് പ്രത്യേകിച്ചും സ്ത്രീകൾക്ക് പ്രചോദനമാകുമെന്നും നമൾ രാജ്പക്സെ ട്വിറ്ററിൽ കുറിച്ചു. ശ്രീലങ്ക മുൻ പ്രസിഡന്റ് മഹീന്ദ രാജ്പക്സെയുടെ മകനാണ് നമൾ രാജ്പക്സെ.

you may also like this video