കൊളംബോ: 14 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ മൂന്ന് ബോട്ടുകളും പിടിച്ചെടുത്തു. ജലാതിര്‍ത്തി ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഡെല്‍ഫ്റ്റ് ദ്വീപിന് വടക്കു ഭാഗത്തുവെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ശ്രീലങ്കന്‍ നാവികസേന അറിയിച്ചു.
അറസ്റ്റിലായവരെ വൈദ്യപരിശോധനയ്ക്കു ശേഷം ജാഫ്ന ഫിഷറീസ് അസി. ഡയറക്ടര്‍ക്ക് കൈമാറും. കടലില്‍ പരിശോധന ശക്തമാക്കിയതിനാല്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ ശ്രീലങ്കന്‍ അതിര്‍ത്തി കടക്കുന്നത് കുറഞ്ഞിട്ടുണ്ടെന്ന് നാവികസേന പറഞ്ഞു. സമുദ്രാതിര്‍ത്തി ലംഘിക്കുന്നതിനുള്ള പിഴ ഈ വര്‍ഷം ജനുവരി മുതല്‍ 100 ഇരട്ടിയായി വര്‍ധിപ്പിച്ചിരുന്നു.
you may also like this video;