Monday
22 Apr 2019

ശ്രീലങ്കന്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ടു

By: Web Desk | Friday 9 November 2018 10:19 PM IST


Sri Lankan parliament

കൊളംബോ: തന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ പ്രസിഡന്റ് മൈത്രിപാല ശിരിസേന ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. തീരുമാനം ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. ഇതോടെ ഇടക്കാല തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങി.

രണ്ടു വര്‍ഷം കൂടി കാലാവധി ഉള്ളപ്പോഴാണ് 225 അംഗ പാര്‍ലമെന്റ് പിരിച്ചുവിടുന്നത്. ജനുവരിയില്‍ മിക്കവാറും തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ട വിവരം അറിയിച്ച ഒരു മന്ത്രി എഎഫ്പിയോട് പറഞ്ഞു. യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന് (യുപിഎഫ്എ) ഭൂരിപക്ഷത്തില്‍ എട്ട് അംഗങ്ങളുടെ കുറവുണ്ടായി.

Related News