ശ്രീലങ്കയ്ക്ക് 410 റണ്‍സിന്റെ വിജയലക്ഷ്യം

Web Desk
Posted on December 05, 2017, 4:16 pm
ലങ്കന്‍ താരം ദിനേശ് ഛണ്ഡിമാല്‍ 164 റണ്‍സ് നേടുന്നു

ഇന്ത്യ‑ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ശ്രീലങ്കയ്ക്ക് 410 ന്റെ വിജയലക്ഷ്യം. ധവാനും രോഹിത്തിനും കോലിക്കും അര്‍ദ്ധസെഞ്ചുറി. ചേതേശ്വര്‍ പുജാരക്ക് ഒരു റണ്‍സ് നഷ്ടത്തില്‍ 49 റണ്‍സില്‍ പുറത്താകേണ്ടിവന്നു.

സുരങ്ക ലക്മല്‍, ലഹിരു ഗമേജ്, ദില്‍രുവന്‍ പെരേര, ധനഞ്ജയ ഡി സില്‍വ, ലക്ഷണ്‍ സണ്ടക്കന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ഇന്ത്യക്ക് 175 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡോടെയാണ് നാലാം ദിനം കളി ആരംഭിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിങില്‍ പിറന്ന 536 റണ്‍സ് പിന്‍തുടര്‍ന്ന ശ്രീലങ്കയ്ക്ക് 373 ല്‍ ഓള്‍ഔട്ട് ആകേണ്ടിവന്നു. ഓപ്പണര്‍മാരായി മുരളി വിജയ്, ശിഖര്‍ ധവാനും കളി ആരംഭിച്ചു. മുരളി വിജയ് 9 റണ്‍സെടുത്ത് ഇന്ത്യയുടെ ആദ്യവിക്കറ്റ് നഷ്ടമായി. സുരങ്ക ലക്മലിന്റെ ബോളില്‍ നിരോഷന്‍ ഡിക്വേലയുടെ ക്യാച്ചിലാണ് വിജയ് പുറത്തായത.്

വെളിച്ചക്കുറവു കാരണം മൂന്നാം ദിവസത്തേ കളി നേരത്തേ നിര്‍ത്തുമ്പോള്‍ ലങ്ക ഒന്‍പത് വിക്കറ്റിന് 356 റണ്‍സ് എന്ന നിലയിലാണ്. 111 റണ്‍സെടുത്ത ഏഞ്ചലോ മാത്യൂസിന്റെയും ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലിന്റെയും സെഞ്ച്വറികളാണ് ലങ്കയെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചത്.

അര്‍ദ്ധസെഞ്ച്വറി നേടുന്ന ശിഖര്‍ ധവാന്‍

ഏഞ്ചലോ മാത്യൂസ് ദിനേശ് ചണ്ഡിമല്‍ സഖ്യം നാലാം വിക്കറ്റില്‍ 181 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 18 ഫോറും ഒരു സിക്‌സും പറത്തിയാണ് ചാണ്ഡിമല്‍ 147ല്‍ എത്തിയത്.
ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍ മൂന്നും ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.

രണ്ടാം ദിനം കളി ആരംഭിച്ചപ്പോള്‍ ഇരട്ടസെഞ്ചുറിയുമായി നായകന്‍ വിരാത് കോലി തിളങ്ങി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും അധികം ഇരട്ടസെഞ്ചുറി നേടുന്ന ക്യാപ്റ്റനെന്ന ചരിത്രം കുറിച്ചു ഇന്ത്യന്‍ നായകന്‍ വിരാത്. കോലി 287 ബോളില്‍ 25 ഫോറില്‍ 243 റണ്‍സെടുത്തു. 536 എന്ന വമ്പന്‍ സ്‌കോറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ലക്ഷന്‍ സണ്ടക്കന്റെ ബോളിങില്‍ എല്‍ബിഡബ്ലുവില്‍ കോലിയെ പറപ്പിക്കുകയായിരുന്നു. ഇന്നലെ ഒന്നാം ദിനം കളിമതിയാക്കുമ്പോള്‍ 90 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സെന്ന നിലയിലായിരുന്നു.

മറുപടി ബാറ്റിങിന് ഇറങ്ങിയ ലങ്കന്‍ നിരയ്ക്ക് ബാറ്റിങ് തകര്‍ച്ചയിലാണ്. 45 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ് ലങ്ക. രവീന്ദ്ര ജഡേജ, മൊഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാംദിനം കളി ആരംഭിക്കുമ്പോള്‍ വിരാത് കോലിയും രോഹിത് ശര്‍മയും ആയിരുന്നു ക്രീസില്‍. മുരളി വിജയും വിരാത് കോലിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിലേക്ക് വഴിതെളിച്ചു.
രോഹിത് ശര്‍മ 102 പന്തില്‍ 65 റണ്‍സെടുത്തു. രോഹിതിനു ശേഷം ഇറങ്ങിയ രവിചന്ദ്രന്‍ അശ്വിന്‍, വ്രിദ്ധിമാന്‍ സാഹാ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു രണ്ടക്കംപോലും കടക്കാനായില്ല.

വിജയ് 267 ബോളില്‍ 13 ഫോര്‍ അടങ്ങിയ 155 സ്‌കോര്‍ നേടി. പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് സെഞ്ച്വറി കുറിച്ച് ഓപ്പണര്‍ മുരളി വിജയും മൂന്നാം സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാത് കോലിയും ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചു. ശിഖര്‍ ദവാന്‍ (23), ചേതേശ്വര്‍ പുജാര (23), അജിങ്ക്യ രഹാനെ (1) എന്നിവരാണ് ഇന്നലെ പുറത്തായവര്‍.
ലങ്കന്‍ നിരയില്‍ ലക്ഷണ്‍ സന്ദകന്‍ 4 വിക്കറ്റ് വീതവും ലഹിരു ഗമേജ് 2, ദില്‍രുവാന്‍ പെരേര 1 വിക്കറ്റ് വീതവും നേടി.

 

Photo Courtesy: Cricbuzz