October 1, 2022 Saturday

Related news

April 3, 2022
March 30, 2022
August 13, 2021
July 17, 2021
July 17, 2021
July 13, 2021
July 10, 2021
July 10, 2021
June 29, 2021
May 26, 2021

തേങ്ങ പ്രതിസന്ധി; തെങ്ങിന്റെ മുകളിലിരുന്ന് വാര്‍ത്താ സമ്മേളനം നടത്തി മന്ത്രി

Janayugom Webdesk
ശ്രീലങ്ക
September 19, 2020 5:15 pm

വ്യത്യസ്തമായ രീതിയിലുളള സമരങ്ങളും പ്രസംഗങ്ങളുമെല്ലാം നാം കണ്ടിട്ടുണ്ട്. എന്നാല്‍, അതിനെക്കാള്‍ എല്ലാം വ്യത്യസ്തമായി ഒരു വാര്‍ത്ത സമ്മേളനം നടത്തിയിരിക്കുകയാണ് ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രിയായ അരുന്ദികോ ഫെര്‍ണാണ്ടോ. രാജ്യത്തെ നാളികേര പ്രതിസന്ധിയെക്കുറിച്ച് മന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയത് തെങ്ങിന്റെ മുകളിലിരുന്നാണ്. ദൻകോട്ടുവയിലെ തന്റെ തെങ്ങിൻ തോപ്പിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കുകയും പിന്നീട് തെങ്ങു കയറുന്ന യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറി, കയ്യിലൊരു തേങ്ങയും പിടിച്ചാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്.

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും പ്രാദേശിക വ്യവസായങ്ങള്‍ക്കും തേങ്ങ ഉപയോഗിക്കുന്നത് മൂലം 700 ദശലക്ഷം തേങ്ങയുടെ ക്ഷാമമാണ് രാജ്യം നേരിടുന്നതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ ലഭ്യമായ എല്ലാ പ്രദേശങ്ങളിലും തെങ്ങ് കൃഷി ചെയ്യാൻ ഉപയോഗിക്കുക. രാജ്യത്തിന് വിദേശ നാണ്യം സൃഷ്ടിക്കുന്ന രീതിയിലേക്ക് നാളികേര വ്യവസായത്തെ ഉയര്‍ത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. തേങ്ങയുടെ വില കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY: SRILANKAN MINISTER PRESSMEET IN COCONUT TREE

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.