December 5, 2023 Tuesday

Related news

November 27, 2023
November 25, 2023
October 26, 2023
October 10, 2023
September 14, 2023
September 6, 2023
August 18, 2023
August 13, 2023
August 9, 2023
August 8, 2023

ശ്രീനിവാസന്‍ കൊലപാതകം; ആയുധങ്ങള്‍ കൊണ്ടുപോയ കാര്‍ കണ്ടെത്തി

Janayugom Webdesk
പാലക്കാട്
May 14, 2022 12:12 pm

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊലപാതകത്തില്‍ ആയുധങ്ങള്‍ കൊണ്ടുപോയ കാര്‍ കണ്ടെത്തി. പട്ടാമ്പി സ്വദേശി നാസറിന്റെ ഉടമസ്ഥതയിലാണ് കാറെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതേസമയം കാര്‍ ഓടിച്ച പ്രതി ഒളിവിലാണ്. നാസറിന്റെ ബന്ധുവീടിന്റെ പുറകില്‍ ഒളിപ്പിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. ശ്രീനിവാസന്‍ വധക്കേസില്‍ കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്റ്റിലായിരുന്നു. കൊടുവായൂര്‍ സ്വദേശി ജിഷാദാണ് അറസ്റ്റിലായത്. സുബൈര്‍ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയാറാക്കിയ സംഘത്തിലെ ഒരാളാണ് ജിഷാദ്.
2017 മുതല്‍ ഫയര്‍ഫോഴ്‌സില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ഗൂഢാലോചനയില്‍ പങ്കാളിയായ അഗ്നിശമനസേനാ ഉദ്യോഗസ്ഥനാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. 

Eng­lish Summary:Srinivasan mur­der; The car car­ry­ing the weapons was found
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.