Web Desk

March 22, 2020, 12:36 pm

ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു

Janayugom Online

ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് നിയമനം. പത്രപ്രവർത്തക യൂണിയനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ശ്രീറാമിന്റെ സസ്പെൻഷൻ നീട്ടിയാൽ ബാധ്യതയാകുമെന്നും കോടതിയിൽനിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നു പത്രപ്രവർത്തക യൂണിയനുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചെടുക്കാനുള്ള തീരുമാനം. കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായതോടെ 2019 ഓഗസ്റ്റ് അഞ്ചിനാണ് അന്വേഷണ വിധേയമായി ശ്രീറാമിനെ സർക്കാർ സസ്പെൻഡ് ചെയ്തത്.

updat­ing…