പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും എതിർത്ത് സംസാരിക്കുന്നവർക്ക് ഗൗരി ലങ്കേഷിന്റെ വിധി ആയിരിക്കുമെന്ന് ശ്രീരാമസേന വർക്കിങ് പ്രസിഡന്റ് സിദ്ധലിംഗ സ്വാമിയുടെ ഭീഷണി. കർണാടകയിലെ കരുണേശ്വർ മഠധിപതി കൂടിയായ സ്വാമിയായാണ് വിവാദ പ്രസ്താവന നടത്തിയത്.
പ്രകോപനപരമായ വിവാദ പ്രസ്ഥാവന നടത്തിയതിന് സിദ്ധലിംഗക്കെതിരെ റായ്ച്ചൂർ പൊലീസ് കേസേടുത്തു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ സംഘപരിവാർ സംഘടനകൾക്ക് എതിരെ നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. സിദ്ധലിംഗയുടെ ഭീഷണിപ്പെടുത്തൽ ആരോപങ്ങളെ ശരിവയ്ക്കുന്നതാണെന്ന് ചൂണ്ടി കാട്ടി സോഷ്യൽ മീഡിയയിലടക്കം നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ENGLISH SUMMARY: Sri ramasena leader controversial speech
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.