ഷെയ്ൻ നിഗവും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു കിസ്മത്ത്. 2016 ൽ പുറത്തിറങ്ങിയ ചിത്രം സിനിമാപ്രേമികളിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്. പ്രണയ കഥ പറഞ്ഞ ചിത്രം ജാതിയും മതവും പ്രണയുമെല്ലാം ചർച്ച ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നാലാം വാർഷികത്തിൽ സിനിമയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ശ്രുതി. ചിത്രത്തിൽ ശ്രുതി അവതരിപ്പിച്ച നായിക താഴ്ന്ന ജാതിയിൽ നിന്നുമുള്ള പെൺകുട്ടിയായിരുന്നു. എന്നാൽ ഇക്കാരണത്താൽ പലരും സിനിമ ചെയ്യാൻ കൂട്ടാക്കിയില്ലെന്നാണ് ശ്രുതിയുടെ വെളിപ്പെടുത്തൽ.
മുംസ്ലീമായ ഇർഫാനായിരുന്നു ഷെയ്ൻ അവതരിപ്പിച്ച നായകൻ. അനിത എന്ന ദളിത് പെൺകുട്ടിയായിരുന്നു ശ്രുതി അവതരിപ്പിച്ച നായിക. സമൂഹം കൽപ്പിച്ച അതിർവരമ്പുകളെ മറി കടന്നു കൊണ്ടുള്ള ഇരുവരുടേയും പ്രണയം ആരാധകരുടെ മനസ് കീഴടക്കിയിരുന്നു. ചിത്രത്തെ കുറിച്ച് ശ്രുതി ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘സമൂഹത്തിലെ ജാതി വ്യവസ്ഥയ്ക്ക് നേരെ കണ്ണാടി പിടിക്കുക എന്ന ശ്രമമായിരുന്നു എനിക്ക് കിസ്മത്ത്. എനിക്ക് മുമ്പ് ചില നടിമാരെ അനിതയെ അവതരിപ്പിക്കാനായി സമീപിച്ചിരുന്നു. എന്നാൽ താഴ്ന്ന ജാതിയിൽ നിന്നുമുള്ളതാണെന്ന് ചൂണ്ടിക്കാണിച്ച് പലരും തയ്യാറായില്ലെന്ന് എനിക്കറിയാം’ ശ്രുതി പറയുന്നു.
‘എന്റെ വ്യക്തിപരമായ വിശ്വാസങ്ങൾ ഞാൻ തുറന്നു പറയാറുണ്ട്. എല്ലാവർക്കും എന്റെ നിലപാടുകളറിയാം. ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന സ്ഥാനത്തുള്ള ഒരാൾ തനിക്ക് ലഭിക്കുന്ന അവസരം വേണ്ടെന്ന് വയ്ക്കുമ്പോൾ തന്റെ ഉത്തരവാദിത്തയൊണ് ചെറുതാക്കുന്നത്’ ശ്രുതി വ്യക്തമാക്കി. ഷാനവാസ് ബാവക്കുട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹം കിസ്മത്ത് ഒരുക്കിയത്. 23 കാരനായ മുസ്ലീം യുവാവും 28 കാരിയായ ദളിത് പെൺകുട്ടിയും തമ്മിലുള്ള പ്രണയമായിരുന്നു ചിത്രം പറഞ്ഞത്.
English summary; sruthi menon revealed about movie kismith
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.