ഇന്ത്യന്‍ സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ മകളായിട്ടുകൂടി തനിക്കും ബോളിവുഡില്‍ നിന്ന് വേറിട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി ശ്രുതി ഹാസന്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ ഇന്റര്‍വ്യൂവിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. മാനസിക ആരോഗ്യത്തിന്റെയും ബോഡി ഷെയിമിങിന്റേയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെയാണ് ശ്രുതി ഹാസന് ഇക്കാര്യം പറഞ്ഞത്. ബോഡി ഷെയിമിങ് കാരണം താന്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയായിട്ടുള്ളതായും അവര്‍ പറഞ്ഞു.
തമിഴിന് പുറമെ ഹിന്ദി, കന്നഡ തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചയാളാണ് താരം. എന്നാല്‍ പലപ്പോഴും ബോളിവുഡില്‍ എത്തുമ്പോള്‍ ’ പുറത്തുനിന്ന് വന്നയാളെ’ പോലെയാണ് തനിക്ക് തോന്നാറുള്ളതെന്നും താരം പറയുന്നു.