കോവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങി പോയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനരാരംഭിക്കാൻ തീരുമാനമായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പരീക്ഷ മെയ് 21 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് മന്ത്രിസഭാ തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിർണയം മെയ് 13 ന് ആരംഭിക്കും.
സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ വൈകുന്ന സാഹചര്യമുണ്ടായാൽ കുട്ടികൾക്കായി ജൂൺ ഒന്ന് മുതൽ പ്രത്യേക പഠന പരിപാടി വിക്ടർസ് ചാനലിൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ ചാനൽ എല്ലാവര്ക്കും ലഭിക്കുണ്ടെന്ന് കേബിൾ ഓപ്പറേറ്റർമാരും ഡിടിഎച്ചുക്കാരും ഉറപ്പാക്കണം. വെബിലും മൊബൈലിലും ക്ലാസുകള്‍ ലഭ്യമാക്കും. ഇത്തരം സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തും.
ENGLISH SUMMARY: sslc and plus two exams are restarted
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.