ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. മൊത്തം 13.74 ലക്ഷം വിദ്യാർത്ഥികളാണ് ഇന്ന് പരീക്ഷാഹാളിലെത്തുന്നത്. ഇതാദ്യമായി മൂന്ന് പരീക്ഷകളും ഒരേസമയം രാവിലെയാണ് നടക്കുന്നത്. സംസ്ഥാനത്താകെ 2,945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെയും ഗൾഫിലെയും ഒമ്പത് വീതം കേന്ദ്രങ്ങളിലുമായി 4,24,214 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഇതിൽ 2,06,383 പേർ പെൺകുട്ടികളാണ്. 2009 കേന്ദ്രങ്ങളിലായി 4,52,572 കുട്ടികളാണ് രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷ എഴുതുന്നത്. ഇതിൽ 2,24,060 പേർ പെൺകുട്ടികളും 2,28,512 പേർ ആൺകുട്ടികളുമാണ്.
ഗൾഫിൽ എട്ട് കേന്ദ്രങ്ങളിൽ 498 ഉം ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിൽ 1,268 ഉം മാഹിയിൽ ആറ് കേന്ദ്രങ്ങളിൽ 754 പേരും പരീക്ഷയെഴുതാനുണ്ട്. 4,38,825 പേരാണ് ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ എഴുതുന്നത്. 2,18,220 പേർ പെൺകുട്ടികളും 2,20,605 പേർ ആൺകുട്ടികളുമാണ്. ഗൾഫിൽ 490ഉം ലക്ഷദ്വീപിൽ 944ഉം മാഹിയിൽ 650 പേരും പരീക്ഷയെഴുതും. 389 കേന്ദ്രങ്ങളിലായി 29,178 പേരാണ് രണ്ടാം വർഷ വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്നത്.
1388 പേർ പ്രൈവറ്റായി പരീക്ഷയെഴുതുന്നവരാണ്. 27,203 പേരാണ് ഒന്നാം വർഷ വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്നത്. രാവിലെ 9.45നാണ് പരീക്ഷ ആരംഭിക്കുന്നത്. ആദ്യത്തെ 15 മിനിറ്റ് ചോദ്യങ്ങൾ വായിച്ചു മനസിലാക്കാനുള്ള കൂൾ ഓഫ് ടൈം ആണ്. ഈ മാസം 26നാണ് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ അവസാനിക്കുന്നത്. വിഎച്ച്എസ്ഇ പരീക്ഷ 27നും അവസാനിക്കും.
English Summary; SSLC and plus two exams begin today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.