Web Desk

തിരുവനന്തപുരം

December 24, 2020, 9:25 pm

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശമായി; ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ അവസരം

Janayugom Online

എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശമായി. ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരമെഴുതാനാണ് അവസരം. ഇതിനായി അധിക ചോദ്യങ്ങള്‍ നല്‍കും. കൂടാതെ പരീക്ഷാ സമയവും നീട്ടും. ചോദ്യങ്ങള്‍ വായിച്ച് മനസിലാക്കാന്‍ കൂടതല്‍ കൂള്‍ ഓഫ് ടൈം അനുവദിക്കും. ജനുവരി മുതലുള്ള ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് നടത്തുക. ക്ലാസ് മാര്‍ച്ച് 16 വരെ ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേ സമയം ഏതെല്ലാം പാഠഭാഗങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31ന് അറിയിക്കും. പ്രക്ടിക്കല്‍ പരീക്ഷകള്‍ക്ക് ഒരാഴ്ച സമയം നല്‍കും.

ENGLISH SUMMARY: SSLC and Plus Two exams; Oppor­tu­ni­ty to select ques­tions and write answers
You may also like this video