September 26, 2022 Monday

എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

Janayugom Webdesk
തിരുവനന്തപുരം
September 12, 2020 9:17 pm

ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി. സംസ്ഥാന ഐടി മിഷൻ, ഇ- മിഷൻ, ദേശീയ ഇ‑ഗവേർണന്‍സ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് പരീക്ഷാകമ്മിഷണർ അറിയിച്ചു.
രേഖകൾ സുരക്ഷിതമായി ഇ‑രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കർ.

https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്ത ശേഷം get more now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Edu­ca­tion എന്ന സെക്ഷനിൽ നിന്ന് Board of Pub­lic Exam­i­na­tion Ker­ala തെരഞ്ഞെടുക്കുക. തുടർന്ന് class x school leav­ing cer­tifi­cate സെലക്ട് ചെയ്ത് രജിസ്റ്റർ നമ്പരും വർഷവും കൊടുത്താൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകും.
ഡിജി ലോക്കര്‍ സംബന്ധമായ സംശയങ്ങള്‍ക്ക് സംസ്ഥാന ഐ ടി മിഷന്റെ സിറ്റിസണ്‍ കോള്‍ സെന്ററിലെ 1800 4251 1800 (ടോള്‍ ഫ്രീ), 155300 (ബിഎസ്എൻഎല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന്), 0471 233 5523 (മറ്റ് നെറ്റ്‌വര്‍ക്കുകള്‍) എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കാം.

ആവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ രേഖകളാക്കി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍. ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി സുപ്രധാന രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി സ്മാര്‍ട്ട് ഫോണുകളില്‍ എപ്പോഴും ലഭ്യമാകത്തക്ക രീതിയില്‍ സൂക്ഷിക്കാവുന്ന പ്രത്യേക ആപ്പ് ആണിത്. ആവശ്യമുള്ളപ്പോള്‍ അവ ഇലക്ട്രോണിക് രൂപത്തില്‍ സമര്‍പ്പിക്കുന്നതിനും ഡിജി ലോക്കറില്‍ സൗകര്യമുണ്ട്.

Eng­lish sum­ma­ry; SSLC Cer­tifi­cates in Digilocker

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.