Web Desk

തിരുവനന്തപുരം

July 12, 2021, 8:22 pm

SSLC പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും

Janayugom Online

എസ്എസ്എൽസി പരീക്ഷാ ഫലം ജൂലൈ 14 ബുധനാഴ്ച പ്രസിദ്ധീകരിക്കും. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വാർത്താസമ്മേളനം നടത്തിയാവും ഫലപ്രഖ്യാപനം നടത്തുക. ഇതിന് മുന്നോടിയായി നാളെ പരീക്ഷാ ബോർഡ് യോഗം ചേരും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

ഫലപ്രഖ്യാപനത്തിന് ശേഷം താഴെ പറയുന്ന വെബ് സെെറ്റുകളില്‍ എസ്എസ്എൽസി പരീക്ഷഫലം ലഭിക്കും:-

  1. http://Keralapareekshabhavan.in
  2. http://sslcexam.kerala.gov.in
  3. http://results.kerala.nic.in
  4. www.results.kite.kerala.gov.in
  5. www.prd.Kerala.in
  6. www.sietkerala.gov.in

Eng­lish sum­ma­ry: SSLC exam results

You may also like this video: