തമിഴ്നാട്ടില്‍ പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവല്‍ വിദ്യാര്‍ത്ഥികള്‍ക്കും വിജയം

Web Desk

ചെ​ന്നൈ

Posted on August 11, 2020, 7:41 pm

പത്താം ക്ലാസ് പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്ത മുഴുവല്‍ വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച് തമിഴ്നാട്. 9,39,829 വിദ്യാര്‍ത്ഥികളെയാണ് തമിഴ്നാട് വിജയിപ്പിച്ചത്. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് പരീക്ഷ രണ്ട് തവണ മാറ്റിവെച്ചിരുന്നു. ഈ പഞ്ചാത്തലത്തിലാണ് പാദ, അര്‍ധ വാര്‍ഷിക പരീക്ഷകളിലെ മാര്‍ക്കിന്റെയും ഹാജറിന്റെയും അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിച്ച് വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചത്.

ഇതിനിടെ, തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5914 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ 3,02,815 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5041 പേര്‍ വെെറസ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു.

Eng­lish sum­ma­ry: SSLC exam reults Tamil­nadu

You may also like this video: