എസ്എസ്എല്‍സി പരീക്ഷക്ക് ഇന്ന് തുടക്കം

Web Desk
Posted on March 06, 2018, 10:55 pm

കടലമ്മയും അക്ഷരമക്കളും…

ഇന്ന്  ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള അവസാനഘട്ട തയ്യാറെടുപ്പുനടത്തുന്ന കുട്ടികള്‍. ദൃശ്യം പൂന്തുറയില്‍ നിന്ന്

ചിത്രം: രാജേഷ് രാജേന്ദ്രന്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷക്ക് ഇന്ന്  തുടക്കം. 2,935 കേന്ദ്രങ്ങളിലായി 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളും ഉള്‍പ്പെടെ 4,41,103 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 550 കുട്ടികളും ലക്ഷദീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 789 കുട്ടികളും പരീക്ഷ എഴുതും.
2,422 കുട്ടികളുമായി മലപ്പുറം ജില്ലയിലെ പികെഎംഎംഎച്ച്എസ് എടരിക്കോട് തിരൂരങ്ങാടി സ്‌കൂളാണ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മുന്നില്‍. പരീക്ഷയുടെ മൂല്യനിര്‍ണയ പട്ടിക ഉള്‍പ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മോഹനകുമാര്‍ ഐഎഎസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ 54 കേന്ദ്രങ്ങളിലായി മൂല്യനിര്‍ണയം നടക്കും. പരമാവധി ഒരാഴ്ചക്കുള്ളില്‍ തന്നെ ഫലപ്രഖ്യാപനവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.