ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾ മാർച്ച് 10 ചൊവ്വാഴ്ച മുതൽ 26 വരെ നടക്കും. 2,06,383 പെൺകുട്ടികളും 2,16,067 ആൺകുട്ടികളുമുൾപ്പെടെ 4,22,450 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. സർക്കാർ സ്കൂളുകളിൽ 1,38,457 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 2,53,539 കുട്ടികളും അൺഎയ്ഡഡ് സ്കൂളുകളിൽ 30,454 കുട്ടികളും പരീക്ഷയെഴുതും.
സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപതുകേന്ദ്രങ്ങളിലും ഗൾഫിലെ ഒൻപതു കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുക. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് മലപ്പുറത്താണ് 26869 പേർ. ആലപ്പുഴയിലാണ് ഏറ്റവും കുറവ് പേർ പരീക്ഷ എഴുതുന്നത് 2107.
രണ്ട് ഘട്ടങ്ങളിലായാണ് മൂല്യ നിർണ്ണയം നടക്കുക. 54 കേന്ദ്രീകൃത ക്യാമ്പുകളിലാണ് മൂല്യനിർണ്ണയം. ഏപ്രിൽ രണ്ടു മുതൽ എട്ടുവരെ ആദ്യഘട്ടവും 15 മുതൽ 23 വരെ രണ്ടാംഘട്ടവും നടക്കും. മൂല്യനിർണയ ക്യാമ്പുകളിലേക്കുള്ള അഡീഷണൽ ചീഫ് എക്സാമിനർമാരുടെയും അസിസ്റ്റന്റ് എക്സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് 26 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭിക്കും.
English Summary: SSLC Exams starts in March 10.
you may also like this video;