ശേഷിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകള്‍ ഈ മാസം 21ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 21 ന് തുടങ്ങുന്ന പരീക്ഷ 29 നാണ് അവസാനിക്കുക. 13 മുതല്‍ മൂല്യനിര്‍ണ്ണയം ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ നിർദേശപ്രകാരം 21ന് വിഎച്ച്എസ്ഇയുടെ ഒരു പരീക്ഷ മാത്രമേ ഉണ്ടാകുകയുള്ളൂ.
22നാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പരീക്ഷ നടക്കുന്നത്. 26, 27, 28 തീയതികളിൽ രാവിലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളും ഉച്ചകഴിഞ്ഞ് എസ്എസ്എൽസി പരീക്ഷകളും നടക്കും.
രണ്ടാം വർഷക്കാരുടെ ശേഷിക്കുന്ന പരീക്ഷ 29 നും നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനാണ് വ്യത്യസ്ത സമയങ്ങളില്‍ പരീക്ഷ നടത്തുന്നത്. ജൂണിനു മുമ്പേ പരീക്ഷകള്‍ കഴിയും എങ്കിലും സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
English Summary: SSLC Plus two examinations starts in may.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.