Web Desk

തിരുവനന്തപുരം

July 14, 2021, 8:23 am

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം ഇന്ന്

Janayugom Online

ഈ വർഷത്തെ എസ് എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.
ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം
http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്എസ് എൽസി പരീക്ഷാഫലം ലഭിക്കും.എസ്എസ്എൽസി(എച്ച്ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്ഐ) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി റിസൾട്ട് http://thslcexam.kerala.gov.in ലും എഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകും.

കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടലും‘സഫലം 2021’ മൊബൈൽ ആപ്പും

തിരുവനന്തപുരം: എസ്എസ്എൽസി ഫലമറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2021’ എന്ന മൊബൈൽ ആപ്പും കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും “Sapha­lam 2021 “എന്നു നൽകി ആപ്പ് ഡൗൺലോഡ് ചെയ്യാം.
eng­lish sum­ma­ry; SSLC Result 2021 will pub­lish today
you may also like this video;