ഉത്തരക്കടലാസ് പൂനര്‍മൂല്യനിര്‍ണ്ണയം; ഏഴ് മുതല്‍ അപേക്ഷിക്കാം

Web Desk
Posted on May 06, 2019, 2:46 pm

തിരുവനന്തപുരം: ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ 07-05-2019 മുതല്‍ 10-05-2019 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകളുടെ പ്രിന്‍റൗട്ടും ഫീസും അപേക്ഷകന്‍ അതാത് സ്കൂളിലെ പ്രധാന അധ്യാപകര്‍ക്ക് മെയ് 10-ാം തീയതി 5 മണിയ്ക്ക് മുന്‍പ് നല്‍കിയിരിക്കണം. പ്രസ്തുത അപേക്ഷകള്‍ ഹെഡ്മാസ്റ്റര്‍ മെയ് 10ന് അഞ്ചുമണിയ്ക്ക് മുമ്പായി ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതുമാണ്. പുനര്‍ മൂല്യനിര്‍ണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് പേപ്പര്‍ ഒന്നിന് യഥാക്രമം 400,50,200 രൂപയാണ് ഫീസ്. പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന, എന്നിവയുടെ ഫലം മെയ് 31 നകം പരീക്ഷാഭവന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും .

ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയും മെയ് 31നകം നല്‍കുന്നതാണ്.