Web Desk

തിരുവനന്തപുരം

December 22, 2020, 8:19 pm

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു

Janayugom Online

സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു. മാർച്ച് 17 മുതൽ 30 വരെ പരീക്ഷ നടത്തും. ഉച്ചകഴിഞ്ഞ് എസ്എസ്എൽസിയും രാവിലെ പ്ലസ്ടു പരീക്ഷയുമാണ് നടക്കുക. കഴിഞ്ഞ ആഴ്ച തന്നെ പരീക്ഷാ തിയതി സംബന്ധിച്ച പ്രഖ്യാപനം നടന്നിരുന്നു. അതനുസരിച്ചുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

രാവിലെ 9.40നാണ് പ്ലസ് ടു പരീക്ഷ. വെള്ളിയാഴ്ച ഒഴികെ ഉച്ചകഴിഞ്ഞ് 1.40 മുതൽ 3.30 വരെയാണ് എസ്എസ്എൽസി പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. 19ന് ഉച്ച കഴിഞ്ഞ് 2.40 മുതൽ 4.30 വരെയാണ് പരീക്ഷ.

മാർച്ച് 17ന് ഒന്നാം ഭാഷ പാർട്ട് ഒന്ന്, 18ന് രണ്ടാം ഭാഷ ഇംഗ്ലീഷ്, 19ന് മൂന്നാം ഭാഷ ഹിന്ദി അഥവാ ജനറൽനോളജ്, 22ന് ഊർജതന്ത്രം, 23ന് സോഷ്യൽ സയൻസ്, 24ന് ഒന്നാം ഭാഷാ പാർട്ട് രണ്ട്, 25ന് ജീവശാസ്ത്രം, 29ന് ഗണിതശാസ്ത്രം, 30ന് രസതന്ത്രം എന്നിങ്ങനെയാണ് പരീക്ഷകൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ. പരീക്ഷാ ഫീസ് പിഴ കൂടാതെ ഇന്നു മുതൽ ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതൽ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും.

പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷക്ക് തയാറെടുക്കുന്നവർക്കുള്ള ക്ലാസുകൾ ജനുവരി ഒന്നു മുതൽ ആരംഭിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിരുന്നു. ജൂൺ ഒന്നു മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതൽ സ്കൂൾതലത്തിൽ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കുന്നതിനുള്ള കൗൺസലിങും സ്കൂൾതലത്തിൽ നടത്തും. ഇതിനു വേണ്ടി 10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രക്ഷകർത്താക്കളുടെ സമ്മതത്തോടെ സ്കൂളിൽ പോകാം.

പ്ലസ്ടു പരീക്ഷാ സമയക്രമം

മാർച്ച് 17 ‑ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യം, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ.

മാർച്ച് 18 ‑ഭാഷാ പാർട്ട് രണ്ട്, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (പഴയത്), കംപ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി.

മാർച്ച് 19 ‑കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.

മാർച്ച് 22 ‑മാത്തമാറ്റിക്സ്, ഭാഷാ പാർട്ട് മൂന്ന്, സംസ്കൃത ശാസ്ത്രം, സൈക്കോളജി.

മാർച്ച് 23 ‑ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.

മാർച്ച് 24 ‑ഇംഗ്ലീഷ് പാർട്ട് ഒന്ന്.

മാർച്ച് 25 ‑ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.

മാർച്ച് 29 ‑ഫിസിക്സ്, ഇക്കണോമിക്സ്.

മാർച്ച് 30 ‑സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സർവീസ് ആന്റ് ടെക്നോളജി (പഴയത്), ഇലക്ട്രോണിക് സിസ്റ്റംസ്.

 

Eng­lish Sum­ma­ry; SSLC,Plus Two Exam Notice issued

You May Also Like This Video