ബ്രിട്ടനെ ഞെട്ടിച്ച് വീണ്ടും കത്തിയാക്രമണം. ബ്രിട്ടനിലെ റിഡിങ്ങിലെ ഫോര്‍ബറി ഗാര്‍ഡനില്‍ ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിയെന്ന് കരുതുന്ന ലിബിയന്‍ പൗരനായ 25കാരനെ പൊലീസ് പിടികൂടി. പാര്‍ക്കില്‍ ആളുകള്‍ കൂടി നില്ക്കുന്ന സ്ഥലത്ത് കത്തിയുമായി ഓടിയെത്തുകയായിരുന്നുവെന്ന് കണ്ട് നിന്നവര്‍ പറഞ്ഞു.
പ്രതിയെ പിടികൂടിയ പൊലീസ് ഭീകരാക്രമണ സാധ്യത പരിശോധിക്കുമെന്നും അറിയിച്ചു. ഭീകരാക്രമണമാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും അതേസമയം, ബ്ലാക്ക് ലൈവ് മാറ്റര്‍ സമരങ്ങളുമായി ആക്രമണത്തിന് ബന്ധമില്ലെന്നും തെയിംസ് വാലി പൊലീസ് അറിയിച്ചു.
English summary; stabbed to de a th
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.