ജയ്പൂർ: പേന മോഷ്ടിച്ചെന്നാരോപിച്ച് സഹപാഠിയെ പത്തുവയസ്സുകാരി കുത്തി കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്പൂരിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. പേന മോഷണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ പത്ത് വയസ്സുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്തുവയസ്സുകാരിയാണ് കൊല്ലപ്പെട്ട കുട്ടിയുടെ പേന മോഷ്ടിച്ചത്. പേന മോഷ്ടിച്ചത് ചോദിക്കാൻ വീട്ടിലെത്തിയ പന്ത്രണ്ടുകാരി പത്തുവയസ്സുകാരിയുമായി തർക്കത്തിലായി. തുടർന്ന് ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച് പത്തുവയസ്സുകാരി പന്ത്രണ്ടുകാരിയെ തലക്കടിച്ച് പരിക്കേല്പ്പിക്കുകയായിരുന്നു. തന്നെ ആക്രമിച്ച കാര്യം പൊലീസ് അറിയിക്കുമെന്ന് പറഞ്ഞതോടെ പത്തുവയസ്സുകാരി കത്തിയെടുത്ത് പന്ത്രണ്ടുകാരിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
മാതാപിതാക്കൾ വീട്ടിലില്ലാതപ്പോഴായിരുന്നു വിദ്യാർഥിനികൾ തമ്മിൽ തർക്കത്തിലായത്. തുടർന്ന് മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ പന്ത്രണ്ടുകാരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തന്റെ മകളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മനസ്സിലാക്കിയ ദമ്ബതികൾ മകളെ രക്ഷിക്കാൻ മൃതദേഹം കുളത്തിൽ കെട്ടിത്താഴ്ത്തി. എന്നാൽ, വീടിനടുത്തുനിന്ന് മൃതദേഹം കണ്ടെത്തിയാൽ പൊലീസ് അന്വേഷണം വരുമെന്ന് ഭയന്ന ദമ്ബതികൾ കുളത്തിൽ നിന്ന് മൃതദേഹം വീടിന് അകലെയുള്ള ആളൊഴിഞ്ഞ പറമ്ബിൽ ഉപേക്ഷിക്കുകയായിരുന്നു.
തുടർന്ന് വ്യാഴാഴ്ച ജയ്പുരിലെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നും പന്ത്രണ്ടുകാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തെളിവ് നശിപ്പിച്ചതുൾപ്പടെയുള്ള കുറ്റംചുമത്തി പത്തുവയസ്സുകാരിയുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.