വ്യദ്ധയും പെൺമക്കളും ഉൾപ്പെടെ 5 പേര് കുത്തേറ്റു മരിച്ചു

Web Desk
Posted on October 07, 2017, 12:26 pm

ഡൽഹിയിൽ കൂട്ടക്കൊലപാതകം നടന്ന മാനസരോവർ പാർക്കിനടുത്തുള്ള വീട്. 7 കുടുംബങ്ങളാണ് ഈ വീടിന്റെ ഉടമസ്ഥർ
ന്യൂഡൽഹി : കിഴക്കൻ ഡൽഹിയിലെ ഷാഹദരയിൽ 82 വയസ്സുള്ള അമ്മയും മൂന്ന് പെൺമക്കളും കാവൽക്കാരനും വീട്ടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ. ഊർമിള ജിൻഡൽ (82), മക്കളായ സംഗീത ഗുപ്ത (56), നൂപുർ (48), അഞ്ജലി (38), സെക്യൂരിറ്റി രാകേഷ് (42) എന്നിവരുടെ മൃതദേഹം ഇന്ന് രാവിലെ 7 മണിയോടെയാണ് കണ്ടത്.
കൊലപാതകിയെ കുറിച്ചു വിവരമില്ല. വസ്തു സംബന്ധിച്ചുള്ള എന്തോ തർക്കമാണെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. അക്രമി സൗഹൃദപൂർവ്വം അകത്തു കടന്നതാവാമെന്നാണ് പോലീസ് നിഗമനം. ഏതാനും വർഷം മുമ്പ് ഭർത്താവ് മരിച്ച ശേഷം ഊർമിള പെണ്മക്കളോടോപ്പമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഇവരിൽ ഒരാൾ വിധവയും രണ്ടു മക്കൾ അവിവാഹിതരുമായിരുന്നു. വസ്തുക്കളിൽ നിന്നുള്ള വാടക കൊണ്ടാണ് ഇവർ ജീവിച്ചിരുന്നത്.