ആശുപത്രിതന്നെ ജനങ്ങളെ രോഗികളാക്കുമ്പോള്‍

Web Desk
Posted on January 01, 2019, 8:23 pm

മാനന്തവാടി: ആരോഗ്യ വകുപ്പ് ബോധവൽക്കരണ പ്രവൃത്തനങ്ങൾ നടത്തുമ്പോഴും മാനന്തവാടി ജില്ലാആശുപത്രി വളപ്പില്‍ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് രോഗികൾക്കും കൂട്ട് ഇരിപ്പുകാർക്കും ഒരുപോലേ ദുരിതമാകുന്നു.

ആംബുലൻസ് പാർക്ക് ചെയ്യുന്നു ഷെഡിനുള്ളിലാണ്  മാലിന്യങ്ങൾ കത്തിക്കുന്നത്.  മാസങ്ങളായി ആശുപത്രി അധികൃതർ ഇത് തുടരുകയാണ്. പകൽ സമയങ്ങൾ അടക്കം  മാലിന്യം കൂട്ടിയിട്ട് കത്തിക്കുകന്നതാണ് പതിവ്. അടിയന്തരമായി മാലിന്യം സംസ്കരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യവും ഉയരുന്നു.