Web Desk

റാഞ്ചി

December 16, 2020, 9:22 pm

ഝാർഖണ്ഡിൽ ഒമ്പത് മാസമായി വനംവകുപ്പ് ജീവനക്കാർക്ക് ശമ്പളമില്ല

Janayugom Online

ഝാർഖണ്ഡിൽ ഒമ്പത് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് 250 വനംവകുപ്പ് ജീവനക്കാർ ഹൈക്കോടതിയിലേക്ക്. ഝാർഖണ്ഡിലെ പാക്കൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ജോലി ചെയ്തിരുന്ന 250 ഓളം തൊഴിലാളികളാണ് ഝാർഖണ്ഡ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി ഫയൽ ചെയ്തത്. കേസിൽ കോടതി ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. അതോടെ കഴിഞ്ഞ ദിവസം തൊഴിലാളികൾ പാക്കൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസിന് പുറത്ത് പ്രകടനം നടത്തി.

തൊഴിലാളികൾക്ക് മൊത്തം 10 ലക്ഷം രൂപ കുടിശ്ശിക നൽകാനുണ്ട്. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് മേധാവി പി കെ വർമ്മ തന്റെ പക്കൽ രേഖകളില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടി സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. പ്രശ്നം തൊഴിലാളികൾക്ക് പണം നൽകാത്തതിൽ മാത്രമായി പരിമിതപ്പെടുന്നില്ല.

തന്റെ വകുപ്പിന് ഫണ്ടിന്റെ അഭാവം ഉണ്ടായപ്പോൾ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അനിൽ കുമാർ സിങ് തൊഴിലാളികൾക്ക് സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകുകയായിരുന്നു. വകുപ്പിന് ഫണ്ട് ലഭിക്കാതായപ്പോൾ തൊഴിലാളികൾക്ക് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ കഴിയാത്ത അവസ്ഥയായി. ഇത് തടി കള്ളക്കടത്ത് വർധിക്കാൻ കാരണമായെന്നും അ­നിൽ കുമാർ സിങ് പറഞ്ഞു. പാകൂർ ഫോറസ്റ്റ് ഡിവിഷനിൽ വേണ്ടത്ര ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ജീവനക്കാർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.

You may also like this video;