‍ജീവനക്കാരിക്ക് കോവിഡ് ; ആലപ്പുഴ മെഡിക്കല്‍ കോള‍ജിലെ കീമോതെറാപ്പി വിഭാഗം അടച്ചു

Web Desk

ആലപ്പുഴ

Posted on August 25, 2020, 7:09 pm

ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോള‍ജിലെ കീമോതെറാപ്പി യൂണിറ്റ് താത്കാലികമായി അടച്ചു. നിലവില്‍ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുള്‍പ്പടെയുള്ള 15 പേര്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. ജില്ലയില്‍ ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2146 പേര്‍ സമ്പര്‍ക്കരോഗികളാണ്. 1456 പേര്‍ രോഗമുക്തി നേടി. ഇതോടെ കോവിഡ് രോഗമുക്തി നോടിയവരുടെ എണ്ണം 40,000 കടന്നു.

Eng­lish sum­ma­ry: Staff test­ed covid pos­i­tive in MCH Ala­puzha

You may also like this video:

g