ശീതീകരിക്കാത്ത വാഹനത്തിൽ കൊണ്ടുവന്ന ആറര ടൺ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.ചെറുവണ്ണൂരിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം.മത്സ്യം ഒഡിഷയിൽ നിന്നു കോഴിക്കോട്ടേക്ക് കൊണ്ടു പോകുകയായിരുന്നു.വാഹനം കടന്നു പോയ വഴിയിൽ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പൊലീസ് പിന്തുടർന്ന് വാഹനം പിടികൂടുകയായിരുന്നു.ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ ഡോ:ജോസഫ് കുരിയാക്കോസ്,ഡോ:വിഷ്ണു എസ്.ഷാജി,കോർപ്പറേഷൻ ആരോഗ്യ വകുപ്പ് എൻഫേഴ്സ്മെൻ്റ് വിഭാഗം ഓഫീസർ സി.കെ.വത്സൻ, വി.കെ.പ്രേമോദ്, പി.എസ്.ഡെയ്സൺ,ചെറുവണ്ണൂർ നല്ലളം വില്ലേജ് ഓഫീസർ സി.കെ.സുരേഷ് കുമാർ,കോർപ്പറേഷൻ ചെറുവണ്ണൂർ നല്ലളം സോണൽ ഹെൽത്ത് ഇൻസ്പെകർ പി.ഷാജിൽ കുമാർ, വിജേഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.പിന്നീട് കൂടുതൽ പരിശോധനയ്ക്കായി വാഹനം കോഴിക്കോട് സെൽട്രൽ മാർക്കറ്റിലേക്കു കൊണ്ടുപോയി.
ENGLISH SUMMARY: stale fish brought in the lorry was caught
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.