ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. ഈ മാസം 23 ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.
അതേസമയം മദ്രാസ് സര്‍വകലശാലയിലും ഐഐടിയിലും തുടങ്ങിയ പ്രതിഷേധം തമിഴ് നാട്ടിലെ മറ്റ് ക്യാമ്ബസുകളിലേക്കും പടരുകയാണ്. ചെന്നൈ ന്യൂ കോളേജിലും, പച്ചയപ്പാസ് കോളേജിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും അനിശ്ചിതകാല പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.
അതിനിടെ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്കിടെ ഭാരതീയാര്‍ സര്‍വകലാശായില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തി. ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ചതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കടന്നു. ഇതെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തു മാറ്റിയത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.