ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. രാവിലെ ഒൻപത് മണിക്കായിരുന്നു സത്യപ്രതിജ്ഞ. അദ്ദേഹത്തോടൊപ്പം മന്ത്രിസഭിയിലെ 33 പേരും സത്യപ്രതിജ്ഞ ചെയ്തു.
ആഭ്യന്തര വകുപ്പും സ്റ്റാലിന്‍ തന്നെയാണ് കൈകാര്യം ചെയ്യുക. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
മന്ത്രിമാരും പ്രധാന വകുപ്പുകളും
എം.കെ. സ്റ്റാലിന്‍ (മുഖ്യമന്ത്രി)
എസ്. ദുരൈമുഖന്‍ (ജലവിഭവ വകുപ്പ്)
കെ.എന്‍. നെഹ്റു ( മുനിസിപ്പല്‍ ഭരണവകുപ്പ്)
ഐ. പെരിയസ്വാമി (സഹകരണ വകുപ്പ്)
കെ. പൊന്‍മുടി (ഉന്നത വിദ്യാഭ്യാസം)
ഇ.വി. വേലു- (പൊതുമരാമത്ത്)
എം.ആര്‍.കെ പനീര്‍ശെല്‍വം (കൃഷി)
കെ.കെ.എസ്.എസ്.ആര്‍. രാമചന്ദ്രന്‍-(റവന്യൂ)
തങ്കം തേനരശു ( വ്യവസായം)
എസ്. രഘുപതി( നിയമം)
എസ്. മുത്തുസ്വാമി (ഗൃഹ നിര്‍മാണം)
കെ.ആര്‍. പെരിയ കറുപ്പന്‍ (ഗ്രാമ വികസനം)
ടി.എം. അന്‍പരശന്‍ (ഗ്രാമ വ്യവസായം)
പി. ഗീത ജീവന്‍— (സാമൂഹ്യ ക്ഷേമം)
അനിത എസ്് (ഫിഷറീസ്)
എസ്.ആര്‍. രാജാകണ്ണപ്പന്‍ (ഗതാഗതം)
കെ. രാമചന്ദ്രന്‍ (വനം)
എസ്. ചക്രപാണി- (ഭക്ഷ്യ‑പൊതുവിതരണം)
വി. സെന്തില്‍ ബാലാജി (വൈദ്യുതി)
പളനിവേല്‍ ത്യാഗരാജന്‍( ധനകാര്യം)
എം. സുബ്രമണ്യന്‍— (മെഡിക്കല്‍)
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ 234 നിയമസഭാ സീറ്റുകളില്‍ 133 എണ്ണം നേടിയാണ് വിജയിച്ചാണ് അധികാരത്തിലെത്തിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 14 സീറ്റുകളും ഭാരതീയ ജനതാ പാര്‍ട്ടി 4, പട്ടാലി മക്കല്‍ കാച്ചി 5, വിതുതലൈ ചിരുതൈഗല്‍ കാച്ചി 4, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) 2, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 2 സീറ്റുകളും നേടി.
കൊവിഡ് രണ്ടാം തരംഗം താണ്ഡവമാടുന്ന സന്ദര്‍ഭത്തിലാണ് സ്റ്റാലിന്‍ അധികാരമേല്‍ക്കുന്നത്. മഹാമാരിയെ പിടിച്ചു കെട്ടുക എന്നതു തന്നെയായിരിക്കും തന്റെ കന്നിയൂഴത്തില്‍ സ്റ്റാലിന്‍ നേരിടുന്ന ആദ്യ വെല്ലുവിളി. 23000 പുതിയ കേസുകളാണ് വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.
English Summary : Stalin oath taken as Tamilnadu CM
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.