Web Desk

കൊച്ചി

July 06, 2021, 10:45 pm

ഫാ സ്റ്റാൻ സ്വാമി അനുസ്മരണം നടത്തി

Janayugom Online

ഭരണകൂട ഭീകരതക്ക് ഇരയായി മരണപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഫാ സ്റ്റാൻ സ്വാമിക്ക് അനുശോചനം രേഖപ്പെടുത്താൻ ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻറ് ഫ്രണ്ട് ഷിപ്പ് (ഇസ് കഫ്) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ജോയിൻറ് കൗൺസിൽ മുൻ സംസ്ഥാന ചെയർമാൻ ജി മോട്ടിലാൽ മുഖ്യ പ്രഭാഷണം നടത്തി. 

ജനാധിപത്യത്തിൻ്റെ ധാർമ്മികത നഷ്ടപ്പെടുന്നുവെന്നതിൻ്റെ അടയാളമാണ് ഫാ സ്റ്റാൻ സ്വാമിയുടെ മരണമെന്നും അദ്ദേഹത്തിന് നീതി നിഷേധിക്കാനിടയാക്കിയതെന്നും മോട്ടിലാൽ അനുസ്മരിച്ചു. ജില്ലാ പ്രസിഡൻറ് അഡ്വ ബി ആർ മുരളീധരൻ അധ്യക്ഷത വഹിച്ചു. ഐപ്സോ മുൻ സംസ്ഥാന സെക്രട്ടറി എം എബ്രഹാം, സി പി ഐ ജില്ലാ കൗൺസിൽ അംഗം കെ കെ സന്തോഷ് ബാബു ‚ഇസ് കഫ് സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി, ജില്ലാ സെക്രട്ടറി എ പി ഷാജി , ‚ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻറ് പി എ ഹുസൈൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Eng­lish Sum­ma­ry : Stan Swamy con­do­lence observed

You may also like this video :