ബയോം വന്യജീവി ചിത്രപ്രദര്‍ശനം ആരംഭിച്ചു

Web Desk

തൃശൂർ

Posted on August 02, 2019, 11:02 am

നാല് ദിവസം നീണ്ടു നില്‍ക്കുന്ന വന്യജീവി ചിത്രപ്രദര്‍ശനം പ്രശസ്ത പ്രകൃതി ഡോക്യുമെന്റെറി സംവിധായകനും കേരള സര്‍ക്കാര്‍ വനം വകുപ്പില്‍ അസിസ്റ്റന്റ്‌റ് കണ്‌സര്‍വേറ്ററുമായ  ശ്രീ. പ്രഭു പി എം ആഗസ്റ്റ് ഒന്നിന് 10.30 മണിക്ക് ചിത്രശാല ആര്‍ട്ട് ഗാലറി, തൃശൂര്‍, ലളിത കലാ അക്കാദമിയില്‍ ഉത്ഘാടനം ചെയ്തു. പ്രശസ്ത നേച്ചര്‍ ഫോട്ടോഗ്രാഫര്‍ ശ്രീ. പ്രവീണ്‍ പി മോഹന്‍ദാസ് , നിക്കോണ്‍ ഇന്ത്യ പ്രതിനിധി ശ്രീ എന്‍ രാജശേഖര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഭിലാഷ് രവീന്ദ്രന്‍ സ്വാഗതം അര്‍പ്പിച്ച     പരിപാടിയില്‍ സന്ദീപ് ദാസ് നന്ദി പ്രകാശിപ്പിച്ചു.

ആഗസ്ത് ഒന്ന് മുതല്‍ നാല് വരെ നീണ്ട് നില്‍ക്കുന്ന പശ്ചിമഘട്ടത്തിലെ വന്യജീവികളുടെ ചിത്രപ്രദര്‍ശനം നിക്കോണ്‍ ക്യാമറ ഉപയോഗിക്കുന്ന കേരളത്തില്‍ നിന്നുള്ള പതിനൊന്നോളം ഫോട്ടോഗ്രാഫര്‍മാര്‍ ചേര്‍ന്ന് നടത്തുന്ന എക്‌സിബിഷന്‍ പശ്ചിമഘട്ടത്തിന്റെ സംരക്ഷണ പ്രാധാന്യത്തെ പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടെ ആണ്. ബാങ്കിംഗ്, ഐ ടി മേഘല, എഞ്ചിനിയറിംഗ്, പ്രൊഫഷനല്‍ ഫോട്ടോഗ്രഫി, ഗവേഷണം തുടങ്ങി വിവിധ മേഘലകളില്‍ നിന്നാണ് പതിനൊന്നു പേരും എങ്കിലും പ്രകൃതി/വന്യജീവി ഫോട്ടോഗ്രാഫിയില്‍ ഉള്ള ഇഷ്ടം ആണ് ഈ പതിനൊന്നു പേരെ ഒരുമിച്ചു കൊണ്ട് വന്നത്ഹിമാലയത്തെക്കാള്‍ പഴയതും അനേകായിരം അപൂര്‍വയിനം സസ്യ ജന്തു ജാലങ്ങളുടെ വീടും ആയ പശ്ചിമഘട്ടം ലോകത്തെ 8 മികച്ച ജൈവവൈവിധ്യ കലവറകളില്‍ ഒന്നാണ്. ഒരുലക്ഷത്തി അറുപതിനായിരം ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടമാണ് ഇന്ത്യയുടെ നാല്പതു ശതമാനം സ്ഥലങ്ങള്‍ക്ക് ജലലഭ്യത ഉണ്ടാക്കുന്നത്.

പശ്ചിമഘട്ടം ഇല്ലെങ്കില്‍ നമ്മളില്ല എന്ന വാസ്തവം ഈ കഴിഞ്ഞ കാലം കൊണ്ട് നമ്മള്‍ പല വഴികളിലൂടെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ ജൈവ വൈവിധ്യത്തെ ചിത്രീകരിച്ചു കൊണ്ടുള്ള പ്രദര്‍ശനത്തിലൂടെ പശ്ചിമഘട്ടത്തിന്റെ സംരക്ഷണ പ്രാധാന്യത്തെകുറിച്ച് വളര്‍ന്നു വരുന്ന തലമുറയേയും മുതിര്‍ന്നവരെയും ബോധവാന്മാരക്കുക എന്നതും ഉദ്ദേശിക്കുന്നു. പ്രദര്‍ശനത്തിലെ ചിത്രങ്ങളുടെ വില്‍പ്പനയില്‍ നിന്ന് വരുന്ന തുക അടുത്തിടെ മരണപ്പെട്ട പ്രകൃതി നിരീക്ഷകന്‍ ശ്രീ ബൈജു കെ വാസുദേവന്റെ കുടുംബത്തിനു കൈമാറുവാന്‍ ആണ് ബയോം സംഘാടകരുടെ തീരുമാനം. ആദ്യ ദിനം തന്നെ മൂന്ന് ചിത്രങ്ങള്‍ വില്‍പ്പന നടന്നു. മൃദുല മുരളി, അഭിലാഷ് രവീന്ദ്രന്‍, അരുണ്‍ വിജയകുമാര്‍, മുരളിമോഹന്‍ പി വി, മുഹമ്മദ് സയീര്‍ പി കെ, സലീഷ് മേനാച്ചേരി, സന്ദീപ് ദാസ്, ശശികിരണ്‍ കെ, ശ്രീദേവ് പുതൂര്‍, സുജിത്ത് സുരേന്ദ്രന്‍ , വിനോദ് വേണുഗോപാല്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.