28 March 2024, Thursday

Related news

August 23, 2023
April 24, 2023
April 11, 2023
February 19, 2023
January 31, 2023
November 15, 2022
October 29, 2022
September 9, 2022
August 27, 2022
August 26, 2022

ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങുക: നവയുഗം

Janayugom Webdesk
June 26, 2022 6:05 pm

കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യം മുന്‍നിര്‍ത്തി ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി ദല്ല മേഖല സമ്മേളനം കേന്ദ്രസർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതോടൊപ്പം കേരളത്തിൽ സൗദി അറേബ്യൻ കോണ്‍സുലേറ്റും തുടങ്ങണമെന്നും സമ്മേളനം അംഗീകരിച്ച ഔപചാരികപ്രമേയത്തിൽ ആവശ്യപ്പെടുന്നു. നിലവിൽ സൗദി അറേബ്യയിൽ റിയാദിലും ജിദ്ദയിലും ആണ് ഇന്ത്യൻ എംബസ്സി ഓഫിസുകൾ ഉള്ളത്.

കിഴക്കൻ പ്രവിശ്യയിൽ ഉള്ള പ്രവാസികളുടെ കാര്യങ്ങൾ നോക്കാൻ ദമ്മാമിൽ ഇന്ത്യൻ കൗൺസുലേറ്റ് ഉണ്ടാകേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. സൗദിയിൽ ഏറ്റവുമധികം പ്രവാസികളുള്ള കേരളം പോലൊരു സംസ്ഥാനത്ത് സൗദി കോണ്‍സുലേറ്റും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കേന്ദ്രസർക്കാർ മുൻകൈ എടുത്താൽ സൗദി അറേബ്യൻ സർക്കാരുമായി നയതന്ത്രബന്ധങ്ങളിലൂടെ ഇത് നടപ്പാക്കാൻ കഴിയും. ഈ രണ്ടു ആവശ്യങ്ങളും ഉടനെ നടപ്പിലാക്കണമെന്നു കേന്ദ്ര സർക്കാറിനോട് നന്ദകുമാർ അവതരിപ്പിച്ച സമ്മേളനത്തിന്റെ ഔപചാരികപ്രമേയം ആവശ്യപ്പെടുന്നു. ദമ്മാം ദല്ല കൊദറിയിലെ റോളക്സ് ഹോട്ടലിലെ സഫിയ അജിത്ത് നഗറിൽ നടന്ന നവയുഗം ദല്ല മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഉത്‌ഘാടനം ചെയ്തു. സനു മഠത്തിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ റഷീദ് പുനലൂർ അനുശോചന പ്രമേയവും, നൗഷാദ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. നിസ്സാം കൊല്ലം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

വിവിധ യൂണിറ്റുകളെ പ്രതിനിധികരിച്ചു രാജൻ കായംകുളം, നൗഷാദ്, വർഗ്ഗീസ്, കിഷോർ എന്നിവർ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രനേതാക്കളായ ദാസൻ രാഘവൻ, സാജൻ കണിയാപുരം, ഷിബുകുമാർ, ഗോപകുമാർ, പദ്മനാഭൻ മണിക്കുട്ടൻ, ഉണ്ണി മാധവം, സഹീർഷ, ബിനുകുഞ്ഞു, തമ്പാൻ നടരാജൻ, റഹീം അലനല്ലൂർ, മിനി ഷാജി എന്നിവർ അഭിവാദ്യപ്രസംഗം നടത്തി. ഇരുപത്തിയഞ്ചു പേരടങ്ങുന്ന പുതിയ ദല്ല മേല കമ്മിറ്റിയെ സമ്മേളനം തെരെഞ്ഞെടുത്തു. സമ്മേളനത്തിന് വിനീഷ് സ്വാഗതവും, നിസ്സാം നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Start Indi­an Con­sulate in Dammam and Sau­di Con­sulate in Ker­ala: Navayugam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.