മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങി

Web Desk
Posted on October 20, 2019, 1:02 pm

കൊ​ച്ചി: മ​ര​ടി​ല്‍ തീരദേശനിയമം ലംഘിച്ച്‌ നിര്‍മ്മിച്ച ഫ്ളാ​റ്റു​കൾ പൊ​ളി​ക്കാനുള്ള ന​ട​പ​ടി​ക​ള്‍ ആരംഭിച്ചു. ആ​ല്‍​ഫ സെ​റി​ല്‍, ജെ​യി​ന്‍ കോ​റ​ല്‍ കോ​വ്, ഹോ​ളി ഫെ​യ്ത്ത് എ​ച്ച്‌ടു​ഒ എ​ന്നീ ഫ്ളാ​റ്റു​ക​ളി​ലാ​ണ് ന​ട​പ​ടി​ക​ള്‍ തുടങ്ങിയത്. ഫ്ളാ​റ്റു​ക​ളി​ലെ ജ​ന്നലു​ക​ളും വാ​തി​ലു​ക​ളു​മാ​ണ് ആദ്യം പൊ​ളി​ച്ചു നീ​ക്കു​ന്ന​ത്. ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ക്കുന്നതിന് മു​ന്നോ​ടി​യാ​യു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ ബ​ല പ​രി​ശോ​ധ​ന​യും തു​ട​ങ്ങി.

വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും മാ​റ്റി​ക്ക​ഴി​ഞ്ഞാ​ല്‍ അ​ക​ത്തെ ഭി​ത്തി​ക​ളും പൊ​ളി​ച്ചു​മാറ്റും. ശേഷം കോ​ണ്‍​ക്രീ​റ്റ് ഭാ​ഗത്ത് മാ​ത്ര​മാ​ണ് സ്ഫോ​ട​നം ന​ട​ത്തു​ക​യെ​ന്നും മ​ര​ട് ന​ഗ​ര​സ​ഭാ സ്പെ​ഷ​ല്‍ സെ​ക്ര​ട്ട​റി സ്നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് വ്യ​ക്ത​മാ​ക്കി. ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത കമ്പ​നി​ക​ള്‍​ക്ക് ഉ​ട​ന്‍ സെ​ല​ക്ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍കും. ​ര​ണ്ടാ​ഴ്ച​യ്ക്ക​കം ഔ​ദ്യോ​ഗി​ക​മാ​യി ക​രാ​ര്‍ ഒ​പ്പു​വ​യ്ക്കും. പൊ​ളി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ജ​നു​വ​രി ഒമ്പ​തി​ന് പൂ​ര്‍​ത്തി​യാ​ക്കുമെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

പൊ​ളി​ക്ക​ല്‍ ന​ട​പ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന റി​പ്പോ​ര്‍​ട്ട് 10 ദി​വ​സ​ത്തി​ന​കം അ​വ​ശ്യ​പ്പെ​ടും. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വുള്ളതിനാല്‍ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ലിന്റെ അ​നു​മ​തിയ്ക്കാ​യി കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ന്നും സ്പെ​ഷ്യ​ല്‍ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീക്കുന്നതിനായി പ്ര​ത്യേ​കം ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ക്കു​ന്ന ന​ട​പ​ടി അ​ടു​ത്ത ആ​ഴ്ച ത​ന്നെ ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.