Web Desk

മെല്‍ബണ്‍

December 17, 2020, 2:34 pm

തകർച്ചയോടെ തുടക്കം; മെല്ലെ കരകയറി ഇന്ത്യ

Janayugom Online

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം. ഓപ്പണര്‍മാരായ പൃഥ്വി ഷായെയും മായങ്ക് അഗർവാളിനെയും നിലയുറപ്പിക്കും മുന്നേ ഓസീസ് പേസർമാർ മടക്കി. ചേതേശ്വർ പൂജാരയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും 43 റൺസെടുത്ത് നിൽക്കെ സ്പിന്നർ നഥാൻ ലയോണിന്റെ പന്തിൽ പുറത്തായി.

പിങ്ക് പന്തില്‍ പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ ഓസീസ് പേസാക്രമണത്തില്‍ തുടക്കത്തിലെ വിറച്ച ഇന്ത്യ അവസാനം വിവരം ലഭിക്കുമ്പോൾ 56 ഓവറില്‍ 109–3 എന്ന നിലയിലാണ്. അജിൻക്യ രഹാനെയും(2*), വിരാട് കോലിയുമാണ്(41*) ക്രീസില്‍.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ബൗളിംഗ് ഓപ്പൺ ചെയ്യാൻ പിങ്ക് പന്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതിന്‍റെ റെക്കോര്‍ഡുള്ള മിച്ചല്‍ സ്റ്റാർക്കിനെ തന്നെയാണ് ഓസീസ് ക്യാപ്റ്റൻ പെയിൻ പന്തേൽപ്പിച്ചത്. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ തന്നെ പൃഥ്വി ഷായെ അക്കൗണ്ട് തുറക്കും മുമ്പ് സ്റ്റാര്‍ക്ക് മടക്കി. മികച്ച ലെങ്തില്‍ വന്ന പന്തില്‍ ഇന്‍സൈഡ് എഡ്ജായി ബൗള്‍ഡാവുകയായിരുന്നു ഷാ. 19-ാം ഓവറിലെ ആദ്യ പന്തില്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കി പാറ്റ് കമ്മിന്‍സ് ഓപ്പണര്‍മാരുടെ മടക്കം പൂര്‍ണമാക്കി. 40 പന്തില്‍ 17 റണ്‍സ് മാത്രമാണ് മായങ്കിന് നേടാനായത്.

ഇന്ത്യ ഇന്നലെ തന്നെ അന്തിമ ടീമിനെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഓസ്‌ട്രേലിയ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് അരങ്ങേറ്റത്തിന് അവസരം നല്‍കി. ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ജോ ബേണ്‍സും മാത്യൂ വെയ്‌ഡുമായിരിക്കും ഓസീസ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.

Eng­lish Sum­ma­ry : Start with col­lapse; India slow­ly came ashore

You May Also Like This