ഇനി എടിഎം വഴി പാൽ വാങ്ങാം: പുതിയ പദ്ധതി ഇങ്ങനെ

Web Desk

തിരുവനന്തപുരം

Posted on February 08, 2020, 4:53 pm

സംസ്ഥാനത്ത് ഇനിമുതല്‍ എടിഎം (എനി ടൈം മില്‍ക്ക്) വഴിയും പാല്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാരും ഗ്രീന്‍ കേരള കമ്പനിയും സംയുക്തമായി ചേര്‍ന്നാണ് പദ്ധതി ഒരുക്കുന്നത്. അടുത്ത ഒരു മാസത്തിനുള്ളില്‍ തുടങ്ങാനാണ് തീരുമാനം. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. തിരുവനന്തപുരം പട്ടത്താണ് എടിഎം സെന്ററുകള്‍ ആദ്യം തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പാല്‍ വിതരണ എടിഎം സെന്ററുകള്‍ സ്ഥാപിക്കുക.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തലസ്ഥാനത്ത് നടപ്പാക്കിയതിന് ശേഷം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. മില്‍മ പാല്‍ വിതരണത്തിനായി തിരുവനന്തപുരം മേഖലയില്‍ എടിഎം മേഖലയില്‍ എടിഎം സെന്ററുകള്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ ആരംഭിക്കാനാണ് തീരുമാനം. ഓരോ ദിവസവും സെന്ററുകളില്‍ പാല്‍ നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമീകരിക്കുക. നിലവിലെ പദ്ധതിയിലൂടെ പാക്കിങ് ചാര്‍ജില്‍ ഉള്‍പ്പെടെ വരുന്ന അധിക ചാര്‍ജ് ഇല്ലാതാകുമെന്നാണ് മില്‍മ അവകാശപ്പെടുന്നത്.

Eng­lish Sum­ma­ry: Start­ing ATM for milk

You may also like this video