സുപ്രീം കോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് തുടങ്ങി. വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ജോലിയിലെ സ്ഥാനക്കയറ്റത്തിനായി സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നുള്ള സുപ്രീംകോടതി വിധിയാണ് ദളിത് സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തുകയെന്ന ആവശ്യം ബന്ദ് അനുകൂലികള്‍ മുന്നോട്ടുവെക്കുന്നത്. കേരളത്തിലും ഹര്‍ത്താലിന് ആഹ്വാനമുണ്ട്. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് മുടക്കമില്ല.ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്തണമെന്ന കാണിച്ച് കെഎസ്ആര്‍ടിസി ഓപ്പറേഷന് മാനേജര്‍ എല്ല ഡിപ്പോര് അധികൃതര്‍ക്കും നോട്ടീസ് നല്കിയിട്ടിണ്ട്.
ഞായറാഴ്ചകളില്‍ സാധാരണ നടത്തുന്ന എല്ലാ സര്‍വീസുകളും നടത്തണം. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന് എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തണമെന്ന് നോട്ടീസില്‍ പറയുന്നു. ക്രമസമാധന പ്രശ്നം ഉണ്ടെങ്കില്‍ പോലീസ് സഹായം തേടണമെന്നും നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നു.
English Summary: Starts bharath bandh by chandrashekhar asad
You may also like this video